Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]
ഒരിടത്തും ഒരു സമാധാനവും ഇല്ലാ.ആകെ ഒരു ടെൻഷനും വെപ്രാളവും ആണ്.ഒരു ലക്ഷണമൊത്ത പെൺകോന്തനായി ഞാൻ മാറിക്കൊണ്ടിരിക്കുകയാണെന്ന ദുഃഖ സത്യം എനിക്ക് മനസ്സിലാവാഞ്ഞിട്ടല്ല. പക്ഷെ എന്റെ ജീവിതത്തിൽ ആ രണ്ട് പെണ്ണുങ്ങൾ കഴിഞ്ഞേ ഒള്ളൂ മറ്റാരും. അവരെ ഒട്ടി നടന്നുണ്ടാവുന്ന ചീത്തപ്പേര് ഞാനങ് സഹിക്കും. അല്ല പിന്നെ !
തറവാട്ടിൽ എത്തിയപ്പോൾ ഉമ്മറത്തു ലൈറ്റുണ്ട് പക്ഷെ ആരും ഇല്ലാ.ഞാൻ വന്നത് മാഡം അറിഞ്ഞിട്ടില്ല അല്ലെങ്കിൽ പാല്പല്ലും കാട്ടി ഉമ്മറത്തുണ്ടായേനെ !
ടി വിയിൽ നിന്ന് കമൽ ഹാസന്റെ വിശ്വരൂപം സിനിമയിലെ ഉന്നൈ കാണാത നാൻ ഇൻട്രു നാനില്ലയെ എന്ന മനോഹരമായ ഗാനം ഉയർന്നു കേൾക്കുന്നുണ്ട്. അകത്തു നിന്ന് കൊലുസിന്റെ താളാത്മകമായ ശബ്ദവും . പാതി ചാരിയ ഉമ്മറവാതിൽ പതിയെ തള്ളി തുറക്കുമ്പോൾ പെണ്ണ് തകർത്ത്
കളിക്കുകയാണ്.അതി മനോഹരമായ നടനം. സാധാരണ തടിയനങ്ങി കളിക്കാത്ത ക്ലാസിക്കൽ നൃത്തം കാണാൻ വല്യ താല്പര്യം ഇല്ലാത്ത ഞാൻ വായും പൊളിച് നോക്കി നിന്ന് പോയി.പക്ഷെ ആ ഒളിഞ്ഞു നോട്ടത്തിന് അധികം ആയുസുണ്ടായിരുന്നില്ല. പാട്ടിനൊത്ത് കളിച് തിരിഞ്ഞ അവൾ കണ്ടത് വാതിൽക്കൽ നിന്ന് സീൻ പിടിക്കുന്ന എന്നെ ആണ്.പിടിക്കപ്പെട്ട ജാള്യതയിൽ അവൾ ഡാൻസ് നിർത്തി മുഖം വെട്ടിച്ചു നിന്നു . ഞാൻ അവളെ മൈൻഡ് ചെയ്യാതെ കടന്ന് പോയി ഫുഡ് ഡൈനിങ്ങ് ടേബിളിൽ കൊണ്ട് പോയി വെച്ചു തിരിച്ചു പോന്ന് ഉമ്മറത്തു കസേരയിൽ വന്നിരുന്നു.അധികം താമസിച്ചില്ല നർത്തകി കുണുങ്ങി കുണുങ്ങി വന്ന് എന്റെ അടുത്ത് കസേര വലിച്ചിട്ടിരുന്നു.
"എങ്ങനെ ഉണ്ടായിരുന്നു..?
“എന്ത്...?
"ഞാൻ കളിച്ചത്.... "
അത് ചോദിക്കുന്നതോടൊപ്പം അവൾ എന്റെ അടുത്തേക്ക് നീങ്ങി
💬 Comments
View all comments