0%

Chapter Title : കണ്ണന്റെ അനുപമ 2 [Kannan]

Author : Kambikathakal Read All Parts 3.7K

മുഖം വെട്ടിച്ചു മാറ്റി.

"ബാത്‌റൂമിൽ പൊയ്ക്കോ ഞാൻ ഇവിടെ നിന്നോളാം".ഞാൻ അവളെ നോക്കാതെ പറഞ്ഞു.

അവൾ ഒന്നും മിണ്ടാതെ ബാത്‌റൂമിലേക്ക് നടന്നു. അവളുടെ ധൈര്യം ഞാൻ ഇവിടെ നിൽക്കുന്നത് തന്നെ ആണെന്ന് എനിക്കറിയാമായിരുന്നു.പക്ഷെ എന്നോടുള്ള ദേഷ്യത്തിൽ അവൾ ധീരത അഭിനയിക്കുകയാണ്.

അവൾ തിരിച്ചു വന്നു എന്നെ നോക്കാതെ ഉള്ളിലേക്ക് പോയി. കണ്ണുകൾ അപ്പോഴും കലങ്ങിയാണ് ഇരുന്നത്‌.

ഞാൻ മൂത്രം ഒഴിച്ച് വാതിലും അടച്ചു പിന്നാലെ പോയി റൂമിനുള്ളിലേക്ക് കയറാൻ തുടങ്ങിയതും അവൾ വാതിൽ ശക്തിയിൽ കൊട്ടിയടച്ചു.

ആഹാ! അത് തടയാൻ നോക്കിയ എന്റെ വലത്തേ കയ്യിലെ ചെറുവിരൽ രണ്ടു പാളികൾക്കിടയിൽ പെട്ടു ചതഞ്ഞരഞ്ഞു. കരയരുത് എന്ന് വിചാരിച്ചിട്ടും ഉച്ചത്തിൽ എന്റെ തൊണ്ടയിൽ നിന്ന് പുറത്ത് ചാടി.

ആ... അമ്മേ..

കരച്ചിൽ കേട്ട് അവൾ വാതിൽ തുറന്നപ്പോളാണ് എന്റെ വിരൽ വാതിലിനിടയിൽ നിന്ന് വേർപ്പെട്ടത്

"അയ്യോ ഈശ്വരാ... ".അവളുടെ കരച്ചിൽ ആണത് ആണത്.

കരച്ചിലോടെ വാതിൽ തുറന്ന് വന്ന അവൾ എന്റെ കൈ പിടിച്ചു നോക്കി. അപ്പോഴേക്കും വേദന സഹിക്കാൻ പറ്റാതെ ഞാൻ നിലത്തിരുന്നിരുന്നു. അവൾ എന്നോടൊപ്പം അവിടെ ഇരുന്ന് വിരൽ പിടിച്ചു നോക്കി. ചോര ഒന്നും വരുന്നില്ല. പക്ഷെ വിരൽ രണ്ടായി മടങ്ങിയിരുന്നു. അസഹ്യമായ വേദനയും പുകച്ചിലും.

"ഞാൻ അറിയാതെ....

അവൾ തൊണ്ട ഇടറിക്കൊണ്ട് പറഞ്ഞു.

വാക്കുകൾക്ക് അകമ്പടിയെന്നോണം അവളുടെ കണ്ണീർ ധാരയായി ഒഴുകി എന്റെ കൈത്തണ്ടയിൽ ഇറ്റു വീണു കൊണ്ടിരുന്നു. അവൾ അലറി കരഞ്ഞു കൊണ്ട് എന്റെ കൈ എടുത്ത് അവളുടെ നെഞ്ചോട് ചേർത്ത് പൊട്ടി കരഞ്ഞു അവളുടെ മുഖം ഇപ്പോൾ എന്റെ ചുമലിൽ ആണ്.

💬 Comments

View all comments