0%

Chapter Title : കണ്ണന്റെ അനുപമ 2 [Kannan]

Author : Kambikathakal Read All Parts 3.7K

ഒരു ചെറുപ്പക്കാരൻ ആയിരുന്നു. സംഭവം പറഞ്ഞപ്പോൾ അയാൾ ചിരിച്ചു കൊണ്ട് അനുവിനോട് പറഞ്ഞു.

"എന്താണ് പെങ്ങളെ ഇങ്ങനെ ഒക്കെ ഭർത്താവിനെ ദ്രോഹിക്കാമോ?.

അവൾ എന്റെ ഭാര്യ ആണെന്നാണ് അയാൾ കരുതിയത്. അവൾ എന്തോ പറയാൻ തുടങ്ങിയെങ്കിലും ഞാൻ അവളുടെ കയ്യിൽ പിടിച്ചു അത് വിലക്കി. കിട്ടിയ ഗ്യാപ്പിൽ ഞാൻ ഒരു കളിച്ചു.

ദേ ഡോക്ടറെ എന്റെ പെണ്ണിനെ കുറ്റപ്പെടുത്തേണ്ട അവൾക്ക് സങ്കടം ആവും എനിക്ക് ആകെ ഇവളെ ഒള്ളൂ". അനുവിന്റെ തോളത്തു കൂടെ കയ്യിട്ട് എന്നിലേക്കു ചേർത്ത് ഞാൻ ചിരിയോടെ പറഞ്ഞു.

"ഓ ഞാനൊന്നും പറയുന്നില്ലേ. ഡോക്ടറും എന്റെ ചിരിയിൽ പങ്ക് ചേർന്നു.

"സീ മിസ്റ്റർ അഭിലാഷ്. എക്സ്റേ ചെയ്തു നോക്കിയാലെ കൂടുതൽ ആയി എന്തെങ്കിലും പറയാൻ പറ്റൂ.എന്നിട്ട് നമുക്ക് സംസാരിക്കാം"

എക്സ്റേ ചെയ്തു റിസൾട്ട്‌ കിട്ടാൻ ഒരു മണിക്കൂർ ആയി.അതുവരെ കട്ട പോസ്റ്റ്‌ . റിപ്പോർട്ട്‌ നോക്കി ചെറിയ ചതവേ ഒള്ളൂ എന്ന് പറഞ്ഞപ്പോൾ അനുവിന്റെ മുഖം ഒന്ന് തെളിഞ്ഞു . ഫാർമസിയിൽ നിന്നു മരുന്നും വാങ്ങി ബൈക്കെടുത്ത്‌ അവളെയും കയറ്റി കോംബൗണ്ട് കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു.

"വീട്ടിലേക്ക് പോവാൻ സമയം ഉണ്ടാവോ?

അവൾ അങ്ങനെ ആണ് താൻ കാരണം ആരും ബുദ്ധിമുട്ടരുത് എന്ന് വിചാരിക്കുന്ന ഒരു പാവം പൊട്ടി പെണ്ണ്. അതുകൊണ്ട് തന്നെ ആദ്യം അവളുടെ ഭംഗിയെ പ്രണയിച്ചിരുന്ന എനിക്കിപ്പോൾ അവളുടെ നിഷ്കളങ്കമായ സ്വഭാവം ആണ് ഏറെ ഇഷ്ടം.

"പിന്നെ ഹോസ്പിറ്റലിലേക്കാണോ ഇങ്ങനെ ഒരുങ്ങി കെട്ടി വന്നത്." ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു കൊണ്ട് അവളുടെ പ്രതികരണം അറിയാനായി മിററിലൂടെ നോക്കി.

"ഇതിങ്ങനെ

💬 Comments

View all comments