Chapter Title : കണ്ണന്റെ അനുപമ 2 [Kannan]
കഴുകാൻ തുടങ്ങിയിരുന്നു. ഞാൻ അതും കണ്ട് അവളുടെ അടുത്ത് നിന്നു.പെട്ടന്ന് അവൾ അബദ്ധം പിണഞ്ഞ പോലെ വിരൽ കടിച്ചു കൊണ്ട് പറഞ്ഞു.
"അതാ നിനക്കിതിന്റെ പൈസ തന്നില്ലല്ലോ".
"ആ പെട്ടന്ന് തരൂ എനിക്ക് അടുത്ത ബസിൽ കയറി പോവാൻ ഉള്ളതാ". ഞാൻ അതിഷ്ടപെടാത്ത പോലെ പറഞ്ഞു.
"അതല്ല കണ്ണാ ഉണ്ണിയേട്ടൻ പോയതിൽ പിന്നെ ഇവിടെ ചിക്കൻ വേടിക്കാറില്ല. അതിനായിട്ട് അങ്ങാടിയിൽ പോണ്ടേ. പിന്നെ തൊട്ടതിനും പിടിച്ചതിനും എല്ലാം കണക്ക് കൊടുക്കണം.ഇപ്പൊ പിന്നെ നീ ഉണ്ടാവുമ്പോ. അതോണ്ടാ നിന്നോട് പറഞ്ഞത്". അവൾ പതിയെ പറഞ്ഞു.
''ഹലോ, ഞാനും ഇവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത് മാഡം".
''എന്നാലും മോശം അല്ലെ''.അവൾ എന്നെ നോക്കികൊണ്ട് പറഞ്ഞു
"ദെ അനൂ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ. എന്തിനാ ഇത്ര അകൽച്ച". അറിയാതെ അനൂ എന്ന് വിളിച്ചതിന്റെ പ്രതികരണം എന്താവും എന്നറിയാൻ ഞാൻ അവളെ ഒന്ന് പാളിനോക്കി.
അവളുടെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല അവൾ എന്നെ ദേഷ്യത്തോടെയും അത്ഭുതത്തോടെ നോക്കുന്നുണ്ട്.
"അനുവോ ഞാൻ നിന്റെ മേമയാണ് !അവളുടെ സ്വരം ഉയർന്നു.
"ഓ വല്യ മേമ. പറയുന്ന കേട്ടാൽ തോന്നും അമ്മച്ചിയാണെന്ന്. ആകെ രണ്ട് വയസ്സിന്റെ മാറ്റം അല്ലെ ഒള്ളൂ".
ദേഷ്യം നിയന്ത്രണം വിട്ടപ്പോൾ പറഞ്ഞു പോയതാണ്. ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് എനിക്ക് തോന്നി. ഞാൻ തിരിഞ്ഞു ഉമ്മറത്തെക്ക് നടന്നു. അവൾ എന്നെ തന്നെ നോക്കി നില്ക്കുവാണ്.
ദൈവമേ സംഗതി കൈവിട്ടു പോയോ? പെണ്ണ് ഒന്ന് അടുത്ത് ഇടപഴകി വന്നതായിരുന്നു. ഞാൻ സംശയിച്ചു. ആ എന്തെങ്കിലും വരട്ടെ. നേരെ പോയി അച്ഛമ്മയുടെ മടിയിൽ
💬 Comments
View all comments