Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
ചലിച്ചു.ഉമ്മറത്തു ചാരുപടിയിലേക്ക് ഞാൻ തളർന്നിരുന്നു. എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയാത്ത അവസ്ഥ. അവൾ ഇതിനും മാത്രം പറയാൻ വേണ്ടി എന്തുണ്ടായി? അവൾ എനിക്ക് രണ്ടു ദിവസം കൊണ്ടു തന്ന കടലോളം സ്നേഹം ഒക്കെ വെറും അഭിനയം ആയിരുന്നോ?. ഒരായിരം ചോദ്യങ്ങൾ എന്നിലൂടെ കടന്ന് പോയി. കണ്ണുനീർ അനിയന്ത്രിതമായി പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. എന്ത് ജീവികൾ ആണ് ഈ പെണ്ണുങ്ങൾ. ഒരു പിടിയും കിട്ടുന്നില്ലല്ലോ. അങ്ങനെ ഓരോന്ന് ആലോചിച്ചു കിടക്കുമ്പോൾ ആണ് അമ്മുവിന്റെ കൊലുസിന്റെ ശബ്ദം അടുത്ത് വരുന്നതായി അറിഞ്ഞത്.
"ഉള്ളിലേക്ക് കിടന്നാൽ ഈ വാതിൽ അടക്കായിരുന്നു. "എനിക്ക് സ്വസ്ഥമായിട്ട് കെടന്നൊറങ്ങണം ".
പരുഷമായി അതും പറഞ്ഞു അവൾ തിരികെ പോയി.
ഞാൻ കലങ്ങിയ കണ്ണുകളോടെ എണീറ്റ് വാതിലും അടച്ചു അവളുടെ പിന്നാലെ നടന്നു. റൂമിലെത്തിയിട്ടും ഞാൻ അവളെയോ അവൾ എന്നെയോ നോക്കിയില്ല. കിടക്ക നിലത്തെക്ക് ഉന്തി മറച്ചിട്ട് ഞാൻ അതിലേക്ക് വീണു.
രാവിലെ എണീറ്റപ്പോൾ റൂമിൽ ആരും ഇല്ല. ഞാൻ കിടക്ക ചുരുട്ടി വെച്ച് പുറത്തിറങ്ങി.അനുപമ അടുക്കളയിലാണെന്ന് മനസ്സിലായി. ഞാൻ നേരെ ഉമ്മറത്തേക്ക് നടന്നു അച്ഛമ്മ എന്തൊക്കയോ ചോദിച്ചതിന് യാന്ത്രികമായി ഉത്തരം നൽകി ഞാൻ പുറത്തേക്ക് നടന്നു.
"ഞാൻ പോവ്വാ അച്ഛമ്മേ.. ക്ലാസ്സ്‌ണ്ട്.....
മുറ്റത്തിറങ്ങി ചെരുപ്പ് ഇട്ട് ഞാൻ അച്ഛമ്മയോട് പറഞ്ഞു ബൈക്ക് തിരിക്കുമ്പോൾ അവൾ ഉമ്മറത്തേക്ക് വന്നു വാതിൽ പടിയിൽ ചാരി എന്നെ നോക്കാതെ പറഞ്ഞു.
"ചായ കുടിച്ചിട്ട് പോവാം. ഞാൻ എടുത്ത് വെച്ചിട്ട്ണ്ട്... "
"എനിക്ക് നേരം വൈകി...
ഞാൻ അച്ഛമ്മയെ നോക്കി പറഞ്ഞു വണ്ടി എടുത്ത് പോന്നു. അവൾ അവിടെത്തന്നെ നിക്കുന്നത് എനിക്ക് കണ്ണാടിയിലൂടെ കാണാമായിരുന്നു.
💬 Comments
View all comments