0%

Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️

Author : Kambikathakal Read All Parts 5.7K

ഞാൻ വീട്ടിലെത്തി കുളിച്ചു റെഡി ആയി. എന്റെ മുഖഭാവം കണ്ടാൽ അമ്മ പിടിക്കും എന്നറിയാവുന്നത് കൊണ്ടു ഞാൻ ഒഴിഞ്ഞു മാറി നടന്നു. പെട്ടന്ന് ക്ലാസ്സിനായി ഇറങ്ങി.

അവിടെ എത്തി നേരെ റീഡിംഗ് റൂമിൽ കയറി ഇരുന്നു. വായിക്കാനൊന്നും തോന്നീല്ല. മനസ്സിൽ മുഴുവൻ നീ എന്റെ ആരും അല്ല എന്ന അമ്മുവിന്റെ വാക്കുകൾ തികട്ടി വന്നു കൊണ്ടിരുന്നു

"ഡാ അഭീ.......

പരിജിതമായ ശബ്ദം കേട്ട് തല ഉയർത്തി നോക്കുമ്പോൾ വെള്ളയും ചുവപ്പും നിറത്തിൽ പൂക്കളുടെ മനോഹരമായ വർക്കുള്ള ചുരിദാർ ധാരിയായ വെളുത്തു മെലിഞ്ഞു സുന്ദരിയായ ഒരു പെൺകുട്ടി എന്നെ നോക്കി ചിരിതൂകി നിൽക്കുന്നു ആതിര! ഞാൻ മനസ്സിൽ പറഞ്ഞു. എന്റെ പഴയ സഹപാഠി ആണ്.

"ആതിര.. നീ ഇവിടെ....

ഞാൻ അവളെ പ്രതീക്ഷിക്കാതെ കണ്ടതിൽ ഉള്ള അത്ഭുതം മറച്ചു വെക്കാതെ ചോദിച്ചു.

അതെന്താ ഇത് മൊത്തം നിനക്ക് എഴുതി തന്നതാണോ?

അവൾ ചിരിയോടെ എന്റെ നേരെ ഓപ്പോസിറ്റ് വന്നിരുന്നു.

"അല്ല അതല്ല. നീ എന്ന് ചേർന്നു ഇവിടെ.....

"ഞാൻ ഇന്നലെ ചേർന്നതെ ഉള്ളൂ.അല്ല ഇന്നലെ നിന്നെ കണ്ടില്ലല്ലോ?

"ആ ഇന്നലെ വേറെ കുറച്ചു പരിപാടികൾ ഒക്കെ ഉണ്ടായിരുന്നു. വരാൻ പറ്റീല. "ഞാൻ അവളെ നോക്കി ചെറുചിരിയോടെ പറഞ്ഞു.

"അല്ലേലും നീ പണ്ടേ പഠിപ്പിസ്റ്റ് അല്ലെ. നിനക്ക് ക്ലാസ്സിൽ കേറേണ്ട ആവശ്യം ഇല്ലല്ലോ ".

"പോടീ ചുമ്മാ കളിയാക്കാതെ... അല്ല മാളെ നീ എന്തെ ഇപ്പൊ ഇതിനിറങ്ങാൻ?

ഞാൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു

"ഡിഗ്രി കഴിഞ്ഞപ്പോ തന്നെ പഠിക്കാനുള്ള മൂഡ് പോയി. പിന്നെ വീട്ടുകാരെ പറ്റിക്കാൻ ഇതാ  ബെസ്റ്റ് "

💬 Comments

View all comments