0%

Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️

Author : Kambikathakal Read All Parts 5.7K

അവൾ അത് കണ്ട് ദേഷ്യത്തോടെ കുനിഞ്ഞു ഒരു കല്ല് എടുത്ത് എന്റെ നേരെ എറിഞ്ഞു കണ്ണുരുട്ടി. അപ്പോഴും അവൾ സംസാരം തുടരൂന്നുണ്ടായിരുന്നു. ഞാൻ ഒരിക്കൽ കൂടി അവളോട് പോവാണെന്ന് കാണിച്ചു. അവൾ ഇപ്പോൾ വീടിന്റെ മുൻവശത്തെ മുറ്റത്താണ് നിൽക്കുന്നത്. ബൈക്ക് എടുക്കണ്ട നടന്നു പോവാം ഞാൻ മനസ്സിൽ കണക്കുക്കൂട്ടി. പതിയെ വീട് ചുറ്റി വളഞ്ഞു അവൾ കാണാതെ അവളുടെ പുറകിൽ എത്തി. അങ്ങോട്ട് തിരിഞ്ഞു നിന്ന് ഫോൺ ചെയ്യുവാണ് കക്ഷി. റെഡി 1, 2, 3 ഞാൻ മനസ്സിൽ എണ്ണി പുറകിൽ നിന്ന് ഒറ്റകുതിപ്പിൽ അവളുടെ ഇടുപ്പിലൂടെ കയ്യിട്ടു ഒറ്റ പൊക്കൽ !.

അമ്മേ.....

വലിയ ഒരു നിലവിളിയോടെ മേലേക്ക് ഉയർന്ന അവളുടെ ഫോൺ കയ്യിൽ നിന്ന് താഴെ ചാടി. പേടിച്ചരണ്ട് അവൾ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ പതിയെ അവളെ നിലത്തിറക്കി. പോയെന്ന് വിചാരിച്ച എന്നെ കണ്ട ഞെട്ടൽ ഒരു നിമിഷം മുഖത്തു വന്നെങ്കിലും എന്റെ അവൾ അസാധാരണമായ ദേഷ്യത്തോടെ എന്റെ നേരെ തിരിഞ്ഞു.

"നില്ലെടാ പട്ടീ അവടെ, മനുഷ്യൻ പേടിച്ചു ചാവാറായി "

അവളെ വിട്ട് ഞൊടിയിടയിൽ തിരിഞ്ഞോടിയ എന്റെ തലക്ക് ഇരുവശവും ചരൽ കല്ലുകൾ പാഞ്ഞു. പിറകിലെ പറമ്പ് മൊത്തം നിമിഷങ്ങൾകൊണ്ട് ചാടിക്കടന്ന് ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൾ നിലത്തു വീണ ഫോൺ എടുത്ത് കാൾ കട്ടാക്കി. പിന്നെ എന്നെ നോക്കി ശരിയാക്കി തരാം എന്ന അർത്ഥത്തിൽ ചൂണ്ടുവിരൽ വായുവിൽ ചുഴറ്റി മുഖം വെട്ടിച്ചു ഉമ്മറത്തെക്കു പോയി. അവളുടെ നിലവിളി കേട്ട് അച്ഛമ്മ കുളിമുറിയിൽനിന്ന് എന്തോ വിളിച്ചു ചോദിക്കുന്നുണ്ട്.അത് കണ്ട് സ്വയം ചിരിച്ചു ഞാൻ

💬 Comments

View all comments