Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
വീട്ടിലേക്ക് നടന്നു. അമ്മയോട് അന്നത്തെ കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ പുള്ളിക്കാരിക്കു വലിയ സന്തോഷം ആയി.
"പച്ചപാവങ്ങൾ ആണ് ആ കുടുംബം സഹായിക്കുന്നെങ്കിൽ അങ്ങനെ ഉള്ളവരെ സഹായിക്കണം"
എന്നായിരുന്നു കമന്റ്. പക്ഷെ വിരൽ ചതഞ്ഞതിന് ഞാൻ പറഞ്ഞ കാരണം അത്ര വിശ്വാസം വന്നിട്ടില്ല എന്ന് ആ മുഖത്തു നിന്ന് എനിക്ക് മനസ്സിലായി.സമയം ഇരുട്ടി തുടങ്ങിയിരുന്നു.ഞാൻ വേഗം കാര്യങ്ങൾ എല്ലാം തീർത്തു ഫോണിന്റെ ഫ്ലാഷ് അടിച്ചു ഇടവഴിയിലൂടെ നടന്നു. വീട്ടിൽ എത്തിയപ്പോൾ അച്ഛമ്മ ഇരുന്ന് ടി വി കാണുന്നു. അമ്മുവിനെ അവിടെങ്ങും കാണാനും ഇല്ല.
"ആ ഇരിക്ക് കുട്ട്യേ ഭഗവാന്റെ സീരിയലാണ്. കണ്ടാൽ നല്ലതാ."
അച്ഛമ്മ എന്നോടായി പറഞ്ഞു.
'ആ ഞാനൊന്നു മൂത്രമൊഴിച്ചു വരാ അച്ഛമ്മേ '
ഞാൻ സൂത്രത്തിൽ തടി തപ്പി. അടുക്കളയിൽ അവൾ ഇല്ലെന്ന് ഉറപ്പാണ് കാരണം ഒരു ശബ്ദവും കേൾക്കാൻ ഇല്ല. റൂമിൽ ലൈറ്റ് കാണാത്തതിനാൽ അവിടെയും ഉണ്ടാവില്ല. ഞാൻ ആകെ അസ്വസ്ഥനായി. ഇവളിത് എവടെപ്പോയി കിടക്കുന്നു. ഞാൻ മുറ്റത്തേക്കിറങ്ങി നോക്കി കുളി മുറിയിലും ലൈറ്റ് ഇല്ല. അപ്പോഴേക്കും നന്നായി ഇരുട്ടായിരുന്നു. ഫ്ലാഷടിച്ചു ഞാൻ കുളിമുറിയുടെ അടുത്ത് ചുറ്റും നോക്കി നിൽക്കെ പെട്ടന്ന് ശക്തമായ ഒരടി എന്റെ പുറത്ത് വീണു !
ഹാവു...
അടിയുടെ വേദനയിൽ ഞാൻ ഒന്ന് ഞെളിഞ്ഞു പിരിഞ്ഞു പോയി . പകച്ചു കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ വിജയി ഭാവത്തിൽ ഇടുപ്പിൽ കൈകൾ കുത്തി എന്നെ നോക്കി നിക്കുകയാണ് അനുപമ.
"അയ്യേ പേടിച്ചു തൂറി.. !.
അവൾ എന്നെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. തോൽവി സമ്മതിക്കാൻ എനിക്ക് മനസ്സുവന്നില്ല.
"അയ്യേ ഇത്
💬 Comments
View all comments