Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
ഞാൻ പ്രതീക്ഷിച്ചതാണ് അയ്യേ ചമ്മി പോയി. ഞാൻ ചുമ്മാ തട്ടി വിട്ടു."
"ആ ചമ്മി നാറിയാൽ നീയിത് പറയും എന്ന് ഞാനും പ്രതീക്ഷിച്ചതാ"
എടുത്തടിച്ച പോലെ മറുപടി വന്നതും ഞാൻ തളർന്നു. ഇനി ഒരു മാർഗമേ ഒള്ളൂ. ചരിത്രാധീത കാലം മുതൽ പെണ്ണിനോട് വാദിച്ചു ജയിക്കാൻ കഴിയാത്ത പുരുഷൻ ചെയ്യുന്ന അതെ കാര്യം.അതു തന്നെ ബലപ്രയോഗം !.ഒട്ടും സമയം പാഴാക്കാതെ അവളുടെ ചുരിദാറിനു മുകളിലൂടെ ഇടുപ്പിൽ കൈചുറ്റി എന്നിലേക്ക് ചേർത്ത് അവളെയും കൊണ്ട് കുളിമുറിയിലേക്ക് കയറി. അവൾ എന്റെ പിടിവിടുവിച്ചു ചുമരിലേക്ക് ചാരി നിന്ന് എന്നെ സംശയത്തോടെ നോക്കി, പോവാൻ ആരംഭിച്ചപ്പോൾ ഞാൻ കൈ വെച്ചു വഴി തടഞ്ഞു.
"ദേ കളിക്കല്ലേ കണ്ണാ. എനിക്ക് പോയിട്ട് വേറെ പണിയുണ്ട്. "
"അല്ലെങ്കിലും ഇവിടെ കളി ഒന്നും ഇല്ല, ഒരുമ്മ മാത്രം മതി ".
ഞാൻ അവളെ നോക്കി തമാശയായി പറഞ്ഞു.
അതവൾക്ക് ഇഷ്ട്ടപ്പെട്ടില്ല എന്നവളുടെ മുഖം കണ്ടപ്പോൾ മനസ്സിലായി. ദേഷ്യത്തോടെ എന്റെ വയറിൽ ഒറ്റ നുള്ളൽ.
"ആ വിട് പെണ്ണേ വേദനിക്കുന്നു." ഞാൻ അവളോട് കെഞ്ചി പറഞ്ഞു
"തോന്ന്യാസം പറഞ്ഞാൽ ഇനീം കിട്ടും".
അവൾ ഒരു ഭീഷണി പോലെ എന്നെ നോക്കി പറഞ്ഞു
"സോറി കുട്ടാ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.?
ഞാൻ ഭദ്രകാളിയെ ഒന്ന് അനുനയിപ്പിക്കാൻ നോക്കി
ഹും...അവൾ മുഖം തിരിച്ചു.
"അത് പോട്ടെ കാര്യത്തിലേക്ക് വാ "
ഞാൻ അവളുടെ മുഖം എന്റെ നേരെ പിടിച്ചു അവളെ നോക്കി
"എന്ത് കാര്യം ഒരു കാര്യവും ഇല്ല "
"ദേ അമ്മൂസെ ചുമ്മാ ജാഡ കാണിക്കാതെ
💬 Comments
View all comments