Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
വന്നു. അല്ല അവളെ പറഞ്ഞിട്ട് കാര്യം ഇല്ല. അതിന് പിന്നിൽ ഒരു കഥയുണ്ട്
പ്ലസ് വണ്ണിൽ അവൾ എന്നെ പ്രപ്പോസ് ചെയ്ത് ഞങ്ങൾ പ്രേമിക്കാൻ ആരംഭിച്ച സമയം..
അന്ന് അവളുടെ കയ്യിൽ ഏതോ g five എന്ന ചൈനീസ് ഫോൺ ഉണ്ടായിരുന്നു.
"അഭീ നിന്റെ നമ്പർ താ..
പ്രപ്പോസ് ചെയ്തതിന്റെ പിറ്റേന്ന് സ്കൂളിൾ ചെന്നപ്പോൾ അവൾ ചോദിച്ചു.
എനിക്കാണേൽ അന്ന് ഫോണും ഇല്ല. അത് ഇവളോടു പറഞ്ഞാൽ കുറച്ചിൽ അല്ലെ. ഞാൻ അമ്മയുടെ നമ്പർ കൊടുത്തു. അവൾ എന്നും വൈകുന്നേരം വിളിക്കാൻ തുടങ്ങി. ഞാൻ അമ്മ അറിയാതിരിക്കാൻ ഫോൺ സൈലന്റ് ആക്കി വെക്കാൻ തുടങ്ങി. വിളിച്ചിട്ട് കാര്യമായിട്ട് ഒന്നും ഇല്ല. അന്ന് സ്കൂളിൽ നടന്ന കാര്യങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറയും. ചുമ്മാ ചിരിക്കും. ഇടയ്ക്കിടെ അവൾ എനിക്ക് നിന്നെ വല്യ ഇഷ്ടം ആണ് എന്ന് പറയും. ഞാൻ എനിക്കും എന്ന് മറുപടി പറയും.ഒടുവിൽ അവൾ നിറഞ്ഞ മനസ്സോടെ ഗുഡ് നൈറ്റ് പറഞ്ഞു ഫോൺ വെക്കും. അത്ര തന്നെ. അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഒരു ദിവസം അവൾക്കൊരു പരാതി ഉണ്ടായിരുന്നു.
"എന്നും ഞാൻ അങ്ങോട്ട് വിളിക്കണം. നിനക്കെന്നെ ഒന്ന് വിളിച്ചൂടെ ".
"ആ ഞാൻ നാളെ അങ്ങോട്ട് വിളിക്കാം. എന്നും പറഞ്ഞു ഞാൻ ഫോൺ വെച്ചു.
വാസ്തവത്തിൽ അവൾ ഇങ്ങോട്ട് വിളിക്കുമ്പോൾ തന്നെ എനിക്ക് മരണ ടെൻഷൻ ആണ്. നാളെ അങ്ങോട്ട് വിളിക്കണല്ലോ എന്നാലോചിച്ചു എനിക്ക് ഉറക്കം പോയി. പിറ്റേന്ന് രാവിലെ സ്കൂളിൽ വെച്ച് ആരും കാണാതെ അവൾ ഓര്മിപ്പിക്കേം ചെയ്തു.
"ഇന്ന് വിളിക്കൂലേ...
'ആ വിളിക്കാം,
💬 Comments
View all comments