Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
സൗകര്യം ഉണ്ടാവുമ്പോ പറഞ്ഞ മതി. പക്ഷെ അതെന്തായാലും ആദ്യം അറിയുന്ന ആൾ ഞാൻ ആവണം എനിക്ക് അത്രേ ഒള്ളൂ"
ഇതും പറഞ്ഞു അമ്മ എന്നിൽ നിന്നും മാറാൻ തുടങ്ങിയപ്പോൾ ഞാൻ വീണ്ടും അമ്മയെ വലിച്ചടുപ്പിച്ചു
കുറച്ചു നേരം കൂടെ ലച്ചൂ.....
ഞാൻ പതിയെ പറഞ്ഞു. അത് കേട്ടപ്പോൾ സംഗതി അൽപ്പം സീരിയസ് ആണെന്ന് കക്ഷിക്ക് മനസ്സിലായി.
"ഓരോന്നാലോജിച്ചു വെറുതെ സങ്കടപ്പെടെണ്ടാ അമ്മ ഉണ്ട് ന്റെ കണ്ണന് "
മാറിൽ നിന്ന് എന്റെ മുഖം പിടിച്ചുയർത്തിക്കൊണ്ട് പറഞ്ഞു. പിന്നേ എന്നെ എണീപ്പിച്ചു.
" കൊഞ്ചാതെ വേഗം കുളിച്ചു തറവാട്ടിലേക്ക് പോ ...
"എനിക്ക് പോവാൻ തോന്നണില്ല എനിക്കെന്റെ ലച്ചൂന്റെ കൂടെ ഇവിടെ നിന്നാ മതി ".
"അയ്യടാ മര്യാദക്ക് പൊക്കോ ഒരു പാവം പെണ്ണാണത് അതിനെ ഒറ്റക്കാക്കണ്ട...
'ആ പാവം പെണ്ണിനെകുറിച്ച് കൂടുതൽ ഒന്നും എന്നെക്കൊണ്ട് പറയിക്കണ്ട..' ഞാൻ മനസ്സിൽ പറഞ്ഞു.
"ആ പിന്നേ പോവുമ്പോ നാല് പഴംപൊരി കൂടെ പൊതിഞ്ഞെടുത്തോ "
"ഞാനെങ്ങും കൊണ്ട് പോവൂല, എനിക്ക് വേണ്ടാ "
ഞാൻ നിഷേധാർത്തത്തിൽ തലകുലുക്കിക്കൊണ്ട് പറഞ്ഞു.
"നീ തന്നെ കൊണ്ട് പോവും അല്ലെങ്കിൽ കൊണ്ടേ പോവൂ " അമ്മ അർത്ഥം വെച്ച് പറഞ്ഞുകൊണ്ട് എന്നെ നോക്കി.
"നാശം... എന്നാ എടുത്ത് വെക്ക്. ഞാൻ കുളിച്ചിട്ടു വരാം.." ഞാൻ തല ചൊറിഞ്ഞു കുളിമുറിയിലേക്ക് നടന്നു.
തിരിച്ചു വന്നു ഫോൺ എടുത്തപ്പോൾ ജിഷ്ണുവിന്റെ രണ്ടു മിസ്സ്‌കോളുകൾ. അല്ലെങ്കിലേ psc ക്ക് പഠിക്കാൻ തുടങ്ങിയപ്പോ എന്നെ ഒന്നിനും കിട്ടുന്നില്ലാന്ന് പൊതുവെ ചെക്കൻമാർക്കൊക്കെ ഒരു പരാതി ഉണ്ട്. ഞാൻ അവനെ തിരിച്ചു വിളിച്ചു.
💬 Comments
View all comments