Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
"എവിടെ മുത്തേ നിന്നെ കാണാനേ ഇല്ലല്ലോ ഇപ്പൊ." മറുതലക്കൽ ജിഷ്ണുവിന്റെ ശബ്ദം
"ഞാൻ ഇവിടെതന്നെ ഉണ്ട് അളിയാ, . പിന്നേ എന്താ വിശേഷം?
"അല്ല മാൻ എന്താണ് പരിപാടി "
"പ്രത്യേകിച്ച് ഒന്നൂല്ല തറവാട്ടിൽ പോണം. ഇപ്പൊ അവിടെ ആണ് പൊറുതി..
ഞാൻ അല്പം നിരാശയോടെ പറഞ്ഞു.
"ആ ഞാൻ അറിഞ്ഞു. ഇന്നലെ ലക്ഷ്മി അമ്മയെ കണ്ടിരുന്നു അപ്പൊ പറഞ്ഞു "
അവൻ ചിരിയോടെ പറഞ്ഞു.
"ആ ലോക്കായി പോയി മോനെ.. ഞാൻ ചെറിയ വിഷമത്തിൽ പറഞ്ഞു.
"അല്ലേടാ ആ വീട്ടിൽ ഒറ്റക്ക് നിക്കാനും റിസ്ക് ആണ്. നമ്മടെ നാട്ടിലെ മൈരൻമാരെ നമുക്കറിഞ്ഞൂടെ? ആ ചേച്ചി ആണെങ്കിൽ ഒരു പാവം ആണ് ".
മ്മ്.... ഞാൻ മൂളിയതെ ഒള്ളൂ
"പിന്നേ ഞാൻ വിളിച്ചതെ ഞങ്ങൾ ഇവിടെ മേലെതൊടിയിൽ ണ്ട്.. നീ വേണേൽ വന്നു രണ്ടെണ്ണം പിടിപ്പിച്ചു പോ "
വാസ്തവത്തിൽ എവിടുന്നേലും രണ്ട് തുള്ളി കിട്ടിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പിന്നേ തറവാട്ടിൽ പോണല്ലോന്ന് ആലോചിച്ചു ഒഴിവാക്കിയതാണ്. പക്ഷെ അമ്മുവിനെ എങ്ങനെ ഫേസ് ചെയ്യണം എന്ന് എനിക്കറിയില്ലായിരുന്നു എന്നത് വേറെ കാര്യം.
"ഞാൻ അതിലെ വരുമ്പോ കയറാം.ഏതാ ബ്രാൻഡ്?
"മാജിക് മൊമെന്റിന്റെ ഒരു ഫുൾ !
മ്മ് .. ഞാൻ വരാം
ജീവിതത്തിൽ ഒരു പാട് തവണയൊന്നും മദ്യപിച്ചിട്ടില്ല ആകെ മൂന്ന് നാല് തവണ.വൈറ്റ് റം മാത്രമേ അടിച്ചിട്ടുള്ളൂ. അതാവുമ്പോൾ വലിയ സ്മെൽ ഇല്ലാത്തോണ്ട് ലച്ചൂനെ പറ്റിക്കാൻ എളുപ്പം ആണ്. ബിയർ ഇതുവരെ കഴിച്ചിട്ടില്ല എന്തോ ഇഷ്ടമല്ല. ഇന്ന് എന്തായാലും രണ്ട് പെഗ്ഗ് കഴിക്കണം. ഞാൻ മനസ്സിലോർത്തു.
💬 Comments
View all comments