0%

Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️

Author : Kambikathakal Read All Parts 5.7K

അപ്പഴേക്കും അമ്മ പഴം പൊരി പൊതിഞ്ഞു വണ്ടിയിൽ ടാങ്ക് കവറിൽ വെച്ചിരുന്നു.

"അതെ കൂയ്‌... ഞാൻ നടന്നാണ് പോണത് മാഡം. ഞാൻ കളിയാക്കി പറഞ്ഞു.

"എങ്ങനെ ആയാലും കൊണ്ട് പോയാ മതി "

അമ്മ ചമ്മൽ പുറത്ത് കാണിക്കാതെ പറഞ്ഞു.

'പഴം പൊരി വേണേൽ നാലെണ്ണം അധികം വെച്ചോട്ടോ '

"ആ അങ്ങനെ വഴിക്ക് വാ..

അമ്മ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ ടീ ഷർട്ടും ട്രാക്ക് സ്യുട്ടും ധരിച്ചു പഴം പൊരി കവർ എടുത്ത് നടന്നു. ഇടവഴിയിലൂടെ നടന്നു മേലെതൊടിയിലേക്ക് കയറി. അതിന് ചാരി ഉള്ള ചവിട്ടു വഴി ആണ് തറവാട്ടിലേക്കുള്ള വഴി. റബ്ബർ തൈകൾ നിറഞ്ഞ തൊടിയിൽ ഇടയ്ക്കിടെ മാവും പ്ലാവും ഒക്കെ ഉണ്ട്. പഴംപൊരി പൊതി തുറന്ന് അഞ്ചാറെണ്ണം എടുത്ത് വേറെ പൊതിയാക്കി മറ്റേ പൊതി കവറിലാക്കി അടുത്തുള്ള മാവിൻ കൊമ്പിൽ തൂക്കിയിട്ടു ഉള്ളിലേക്ക് നടന്നു. അധികം ഉള്ളിലൊന്നും അല്ലാതെ ഉള്ള വലിയൊരു മാവിന്റെ ചുവട്ടിൽ മൂന്നു പേർ ജിഷ്ണു,അഖിൽ, മനു. മൂന്നും എന്റെ സഹപാഠികളും കട്ട ചങ്കുകളും ആണ്. എന്നെ കണ്ടപ്പോൾ ജിഷ്ണു കൈ കൊണ്ട് മാടി വിളിച്ചു.നിലത്ത് പേപ്പർ വിരിച്ചു മൂന്ന് പേരും ഇരിക്കുന്നു അതിന് നടുവിൽ മാജിക്‌ മൊമെന്റിന്റെ ഒരു ഫുള്ളും ബക്കാർഡിയുടെ വേറൊരു ഫുള്ളും. തൊട്ടടുത്തു അച്ചാറിന്റെ ചെറിയ പാക്കറ്റുകളും ഒരു കവറിൽ നാലഞ്ചു ഓറഞ്ച്, പിന്നേ രണ്ട് ലിറ്ററിന്റെ ഒരു സെവനപ്പും,  കുറച്ചു ചെറു നാരങ്ങയും.

എന്താ നാറികളെ കുടിച് ചാവാൻ തീരുമാനിച്ചോ, 4പേർക്ക് രണ്ട് ഫുള്ളോ?.

ഞാൻ നിലത്തിരുന്നുകൊണ്ട് ചോദിച്ചു

"ഒരു ഫുൾ

💬 Comments

View all comments