Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
വെറുതെ കിട്ടിയതാണ്. ഒന്നിനെ കാശ് ചെലവുള്ളൂ" അഖിലാണത് പറഞ്ഞത്
"ആ എന്തായാലും എനിക്ക് രണ്ട് പെഗ്ഗ് മതി "
പഴം പൊരി കവർ ജിഷ്ണുവിന്റെ കയ്യിൽ കൊടുത്ത് ഞാൻ പറഞ്ഞു.
"നീ വന്നിട്ട് പൊട്ടിക്കാന്ന് വെച്ചു...
മനു ഇതും പറഞ്ഞു കുപ്പി പൊട്ടിച്ചു നാല് ഗ്ലാസുകൾ എടുത്ത് ഒഴിച്ച് അതിൽ സെവനപ്പും ചേർത്ത് മിക്സ് ചെയ്തു. സമയം 6മണി കഴിഞ്ഞിരുന്നു. പെട്ടന്ന് രണ്ടെണ്ണം വീശി പോവാം എന്ന ധൃതിയിൽ ഞാൻ ചിയെഴ്സ് പറഞ്ഞു ഒറ്റവലിക്ക് കുടിച്ചു തീർത്തു.
"പതിയെ കുടി മൈരേ അല്ലേൽ വാള് വെക്കും "
"പിന്നേ ഇത് മൊത്തം കുടിച്ചാലും ഞാൻ പയറു പോലെ നടക്കും..
ഒരു പെഗ്ഗ് ഉള്ളിലെത്തിയ വീറിൽ ഞാൻ പറഞ്ഞു.
സാധാരണ അഞ്ച് പെഗ്ഗ് ആണ് എന്റെ പതിവ്. അന്ന് പക്ഷെ അമ്മുവിന്റെ ഇന്നലത്തെ വാക്കുകൾ തികട്ടി വന്നതൊടെ ഞാൻ വാശിയോടെ കുടിച്ചു. സെവനപ്പ് തീർന്നപ്പോൾ ഡ്രൈ ആയും അടിച്ചു രണ്ടെണ്ണം. പക്ഷെ എന്റെ വായിൽ നിന്ന് അവളെകുറിച്ച് ഒരു വാക്ക് പുറത്ത് ചാടാതിരിക്കാൻ മാത്രം ഞാൻ ശ്രദ്ധിച്ചു. അത് പിന്നേ മുട്ടൻ പണിയാവും എന്നെനിക്ക് ഉറപ്പായിരുന്നു. മദ്യ ലഹരിയിൽ എല്ലാരും എന്തൊക്കെയോ പറഞ്ഞു പരസ്പരം തെറി വിളിച്ചും ചിരിച്ചും സമയം പോയത് അറിഞ്ഞില്ല. ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു
"ഞാൻ പോട്ടെ തറവാട്ടിൽ ആരും ഇല്ല...."
ഞാൻ തപ്പിപിടിച്ചു എഴുന്നേറ്റു. സംഗതി ഓവർ ആയെന്ന് എനിക്കപ്പഴെ തോന്നിയിരുന്നു.
"കുറച്ചു നേരം ഇരുന്നിട്ട് പോടാ അല്ലെങ്കി നീ എവിടേലും വീഴും "
മനു ആണത് പറഞ്ഞത്. അവനു മാത്രമേ ബോധം ഒള്ളൂ,
💬 Comments
View all comments