0%

Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️

Author : Kambikathakal Read All Parts 5.7K

അഖിലും ജിഷ്ണുവും നിലത്തു വീണ് കിടന്ന് വാളു വെക്കുകയാണ്.

"ഇനിയും നിന്നാൽ ശരിയാവില്ല".

ഞാൻ അതും പറഞ്ഞു തിരിഞ്ഞു നടന്നു. തലക്കകത്തു ആകെ ഒരു പെരുപ്പ്. എന്റെ ഓർമ ശരി ആണെങ്കിൽ ഞാൻ ഒരു ഒമ്പത് പെഗ്ഗ് കഴിച്ചിട്ടുണ്ട്. ഞാൻ വേച്ചു വേച്ചു നടന്നു പഴം പൊരി എടുത്ത് വഴിയിൽ എത്തി. ഫോണിന്റെ ഫ്ലാഷ് അടിച്ചു നടത്തം തുടങ്ങി. ചുറ്റും എല്ലാം കറങ്ങിക്കൊണ്ടിരിക്കുന്നതായി എനിക്ക് തോന്നി. കഷ്ടിച്ച് ഇരുനൂറു മീറ്ററെ തറവാട്ടിലേക്ക് ഒള്ളൂ . ആടിയാടി ഞാൻ അവിടെ എത്തി അതിനിടെ ഒരു തവണ മുഖമടച്ചു വീഴുകയും ചെയ്തിരുന്നു. ഷർട്ടിൽ മണ്ണ് പറ്റിയിട്ടുണ്ട്.

തറവാട്ടിൽ അടുക്കളഭാഗത്ത്‌ എത്തുമ്പോൾ അമ്മു വഴിയിലേക്ക് നോക്കി നിക്കുന്നത് എനിക്ക് കാണാമായിരുന്നു. കണ്ണിന് ചെറിയ മൂടൽ ഉണ്ടായിരുന്നു  എങ്കിലും അവളെ ഞാൻ ഏത് ഇരുട്ടത്തും തിരിച്ചറിയും.

നീല ചുരിദാറും ഇട്ട് ഷാൾ ഇല്ലാതെ  നിക്കുന്ന  അവൾ എന്നെ കണ്ടതും ഒന്നുകൂടെ മുറ്റത്തെക്ക് ഇറങ്ങി നിന്നു ചെറുതായി  പുഞ്ചിരിച്ചു. പക്ഷെ അത് മായാൻ അധികം നേരം വേണ്ടി വന്നില്ല. എന്റെ നടത്തവും ഷർട്ടിലെ മണ്ണും കണ്ടപ്പോൾ തന്നെ ഞാൻ കുടിച്ചിട്ടുണ്ടെന്നു അവൾക്ക് മനസ്സിലായിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കി.

അവൾ ഇടുപ്പിൽ കൈ രണ്ടും കുത്തി എന്നെ തുറിച്ചു നോക്കി നിൽക്കുന്നത് കണ്ട ഞാൻ പരമാവധി ഡീസന്റ് ആയി നടക്കാൻ ശ്രമിച്ചു.

"ഇതമ്മ തന്നു വിട്ടതാണ്......

ഞാൻ മുഖത്ത് നോക്കാതെ പഴംപൊരിയുടെ കവർ അവൾക്ക് നേരെ നീട്ടി.

അവൾ വാങ്ങിയില്ലെന്ന് മാത്രം അല്ല, ഒരക്ഷരം മിണ്ടാതെ അങ്ങനെ തന്നെ നിന്ന് എന്നെ നോക്കി ഉണ്ടകണ്ണുരൂട്ടി അതെ

💬 Comments

View all comments