Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
നിന്നു.
ഞാൻ വേച്ചു വേച്ച് ഉമ്മറത്തേക്ക് നടന്നു. തപ്പി തടഞ്ഞു ഉമ്മറത്തേക്ക് കയറി ഹാളിൽ എത്തി കസേര പിടിച്ചു അതിൽ ഇരുന്നു. ഞാൻ വന്നതറിഞ്ഞ അച്ഛമ്മ ടി വിയിൽ നിന്ന് കണ്ണെടുത്തു.
"എന്താ കുട്ട്യേ വൈകീത്?
"ഒന്നൂല്ല അച്ഛമ്മേ കൊറച്ചു പണി ണ്ടായിരുന്നു... "
ഞാൻ നാവു കുഴയാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട് പറഞ്ഞു.
"ഞാൻ അമ്മൂനോട് ഇപ്പൊ പറഞ്ഞെ ള്ളൂ നെന്നെ കണ്ടില്ലല്ലോ ന്ന്.ഒളാണെങ്കിൽ ആകെ ബേജാറായി നടക്കെന്നു "
"ഏയ് ഞാൻ വരാതിരിക്കൊ..
ഞാൻ അത് പറഞ്ഞു നേരെ നോക്കുമ്പോൾ അമ്മു എന്റെ സൈഡിൽ വാതിൽ പടിയിൽ വന്നിരുന്നു.
അച്ഛമ്മ കാണാതെ കണ്ണു തുടച്ചു അവൾ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു. ഞാൻ അത് കണ്ടിട്ടും കാണാത്ത പോലെ വേറെ ദിശയിലേക്ക് നോക്കിയിരുന്നു. യഥാർത്ഥത്തിൽ എനിക്കവളെ പേടി ആയിരുന്നു. അതിന്റെ കൂടെ കുറ്റബോധവും. ഏത് നശിച്ച നേരത്താണാവോ വെള്ളമടിക്കാൻ തോന്നിയത്.
അങ്ങനെ ആകെ പണി പാളിയിരിക്കുന്ന സമയത്താണ് അടുത്ത പണി വരുന്നത്. അടിവയറ്റിൽ ഒരുഗ്രൻ വാളിനുള്ള മുന്നൊരുക്കം നടക്കുന്നത് ഞാൻ അറിഞ്ഞു. അത് ഉരുണ്ട് മേലേക്ക് കയറി തൊണ്ടയിൽ എത്തിയപ്പോഴേക്കും ഞാൻ വായ പൊത്തി കസേരയിൽ നിന്ന് എണീറ്റ് മെല്ലെ നടന്നു ഉമ്മറത്തെത്തി. ഉമ്മറത്ത് നിന്ന് പിന്നേ മുറ്റത്തേക്ക് ഒരൊറ്റ കുതിപ്പായിരുന്നു. മുറ്റത്തെ തെങ്ങിന്റെ ചുവട്ടിലേക്ക് എന്റെ അണ്ണാക്ക് പിളർന്നുകൊണ്ട് ഒരു നെടു നീളൻ വാള് പുറത്തേക്ക് ചാടി.എന്റമ്മോ കുടലും പണ്ടവും പുറത്ത് ചാടിയ പോലെ . വാള് കഴിഞ്ഞു തളർന്നു ഞാൻ എണീറ്റു. മൈര് നല്ല വിശപ്പ്. തലക്കകത്തെ പെരുപ്പ് ഇനിയും മാറിയിട്ടില്ല. നേരെ
💬 Comments
View all comments