Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
തിരിഞ്ഞത് അമ്മുവിന്റെ മുന്നിലേക്കാണ് ചുമരിൽ ചാരി തല മേലേക്കുയർത്തി നിൽക്കുന്നു. കണ്ണിൽ നിന്ന് ധാരയായി കണ്ണീർ വരുന്നുണ്ട്. ഞാൻ അവളെയോ അവൾ എന്നെയോ നോക്കിയില്ല. അവളെ മറികടന്നു ഉമ്മറത്തെ തിണ്ടിൻമേൽ ഞാൻ നീണ്ടു നിവർന്നു കിടന്നു.അവളുടെ സങ്കടം കണ്ട് എനിക്കും കരച്ചിൽ വരുന്നുണ്ട്. പക്ഷെ ഞങ്ങൾ പിണക്കത്തിൽ അല്ലെ ഒരുപക്ഷെ എന്നന്നേക്കുമായുള്ള പിണക്കത്തിൽ. അല്ലായിരുന്നെങ്കിൽ ഞാൻ അവളോട് മാപ്പ് പറഞ്ഞേനെ. കുറച്ചു നേരം അങ്ങനെ എന്തോ ആലോചിച് കരഞ്ഞ ശേഷം കണ്ണുതുടച്ചു അവളകത്തേക്ക് പോയി. ഞാൻ അപ്പോളും ലഹരിയിൽ നിന്ന് മോചിതനായിട്ടില്ലായിരുന്നു.
ഇവളെങ്ങാനും അമ്മയോട് വിളിച്ചു പറഞ്ഞാൽ പിന്നേ തീർന്നു.വീട്ടിൽ പോലും കയറ്റൂല... ഞാൻ മനസ്സിലോർത്തു
എനിക്ക് ഒരാൾ മിണ്ടാതെ ഇരുന്നാൽ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആദ്യമായി ഉണ്ടാവുന്നത് എന്റെ ലച്ചു മിണ്ടാതിരുന്നപ്പോൾ ആണ്. രണ്ട് മൂന്ന് വർഷങ്ങൾ മുന്നേ ആണത്. ഡിഗ്രി ഒന്നാം വർഷത്തിന് പഠിക്കുന്ന സമയം. ഒരു ദിവസം കോളേജ് ബാത്‌റൂമിൽ മൂത്രമൊഴിച്ചു കഴിഞ്ഞവർ കഴിയാത്തവരെ വെയിറ്റ് ചെയ്തു ഓരോന്ന് പറഞ്ഞു നിൽക്കുന്ന സമയത്താണ് ക്ലാസ്സിലെ രാഹുൽ ഒരു കിങ് സിഗരറ്റ് എന്റെ നേരെ നീട്ടുന്നത്.
"എനിക്ക് വേണ്ടാ., ഞാൻ വലിക്കൂല "
"ഇജ്ജ് വലിച്ചാജ്ജ് എല്ലാരും ചത്തു കഴിഞ്ഞ മണ്ണിലേക്ക് തന്നെ ആണ് ". അവൻ എന്നെ നിർബന്ധിച്ചു.
"ന്നാലും ഇപ്പൊ വേണ്ടാ.ന്നാ ഇജ്ജ് വലിച്ചോ "
ഞാൻ സിഗരറ്റ് അവനു നേരെ നീട്ടി.
"പോടാ എന്റെ ചുണ്ടത്തു ഒന്ന് ഇല്ലേ. ഇജ്ജത് ആർക്കാന്ന് വെച്ച കൊടുത്തോ. " അല്ലെങ്കി ഇജ്ജെന്നെ വലിച്ചോ !.
ഞാൻ ഒന്ന് രണ്ട് പേർക്ക് നേരെ ആ
💬 Comments
View all comments