Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
അവൾ പറയുന്നത് അർദ്ധ ബോധവസ്ഥയിൽ അവൾ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.
കുറച്ചു കഴിഞ്ഞു ഉറക്കത്തിൽ ആരോ എന്നെ ഷർട്ടിൽ പിടിച്ചു വലിക്കുന്നത് പോലെ തോന്നി ഞാൻ കണ്ണ് തുറന്നു. ഉറക്കത്തിൽ അല്ല ഒറിജിനൽ ആണ്. അമ്മു തിണ്ടിൻമേൽ കിടന്നിരുന്ന എന്നെ കോളറിന് പിടിച്ചു വലിച്ചു കൊണ്ടു പോവുകയാണ്. ഞാൻ ആണെകിൽ ആടി കുഴഞ്ഞു തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു അവളുടെ പിന്നാലെ പോവുന്നു.
"എന്നെ വിട് കഴുത്ത് വേദനിക്കുന്നു ".. അത് പറയുമ്പോഴേക്കും അവൾ എന്നെയും കൊണ്ട് മുറ്റത്തെത്തിയിരുന്നു.
അവൾ എന്നെ തിരിഞ്ഞു പോലും നോക്കുന്നില്ല. അവൾ എന്നെയും വലിച്ചു കുളിമുറിയിലേക്ക് കയറി. കുളിമുറിയിൽ അലക്കാനിട്ടിരിക്കുന്ന കല്ലിൽ പിടിച്ചിരുത്തി. വലിയ ടാങ്കിൽ നിറച്ചു വെച്ചിരിക്കുന്ന വെള്ളം എടുത്ത് എന്റെ തലവഴി ഒഴിക്കാൻ തുടങ്ങി. ഞാൻ പൂച്ചകുട്ടിയെ പോലെ ഇരുന്നു കൊടുത്തു. പത്തു ബക്കറ്റോളം വെള്ളം കോരി എന്റെ തലയിൽ ഒഴിച്ചു. വീണ്ടും വെള്ളം ഒഴിക്കാൻ തുനിഞ്ഞപ്പോൾ ഞാൻ കയ്യുയർത്തി തടഞ്ഞു
"മതി ഇനി ജലദോഷം പിടിക്കും"
.ഞാൻ പതിയെ പറഞ്ഞപ്പോൾ ബക്കറ്റ് ശക്തിയിൽ നിലത്ത് വീഴുന്ന ശബ്ദം ഞാൻ കേട്ടു. എന്നോടുള്ള ദേഷ്യം അങ്ങനെ തീർക്കുന്നതാവാം. നല്ല തണുത്ത വെള്ളം വീണതോടെ എന്റെ കെട്ട് ഏകദേശം ഇറങ്ങിയിരുന്നു. ഇപ്പൊ കണ്ണൊക്കെ ക്ലിയർ ആയി. നെറ്റിയിൽ ഒരു ചെറിയ പെരുപ്പ് ബാക്കി ഉണ്ട് എന്നെ ഉള്ളൂ. ഞാൻ എണീക്കാനായി തുനിഞ്ഞതും അവൾ അവളുടെ തോർത്ത് എടുത്ത് എന്റെ തല തുടക്കാൻ ആരംഭിച്ചു. ഇടയ്ക്കിടെ അവൾ മൂക്കുവലിക്കുന്ന ശബ്ദം കേൾക്കായിരുന്നു.സ്വബോധം ഏറെക്കുറെ തിരിച്ചു കിട്ടിയ ഞാൻ കയ്യുയർത്തി അവളുടെ കയ്യിൽ
💬 Comments
View all comments