Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
തൊട്ടതും ശക്തിയിൽ എന്റെ കൈ തട്ടി മാറ്റി അവൾ ജോലി തുടർന്നു.ഇനിയും അവളെ ഉപദ്രവിക്കേണ്ട എന്ന് കരുതി ഞാൻ അവിടെ ഇരുന്നു കൊടുത്തു. തല തുവർത്തിയ ശേഷം അവൾ എന്റെ ഷർട്ടിന്റെ ബട്ടണുകൾ അഴിക്കാൻ ആരംഭിച്ചു. പിന്നേ ഷർട്ട് അഴിച്ചെടുത്തു നിലത്തെക്കിട്ടു. പിന്നേ കുനിഞ്ഞു എന്റെ പാന്റിൽ പിടിച്ചു വലിച്ചതും ഞാൻ ഊര പൊക്കി അവൾക്ക് പണി എളുപ്പമാക്കി കൊടുത്തു. അവളുടെ മുഖത്തു യാതൊരു വ്യത്യാസവും ഇല്ല. കരഞ്ഞു കലങ്ങിയ കണ്ണുകളും വീർത്ത മുഖവും വെച്ചാണ് അവൾ ഇത്രയൊക്കെ ചെയ്യുന്നത്. അറിയാതെ പോലും അവൾ എന്നെ ഒന്ന് നോക്കിയ പോലും ഇല്ല. ഞാൻ ഇപ്പോൾ വെറും ബോക്‌സർ മാത്രം ധരിച്ചാണ് നിൽക്കുന്നത്. ഞാൻ തോർത്ത് എടുത്ത് അതിന് മേലെ ഉടുത്തു ബോക്‌സർ അഴിച്ചു അലക്കി വെള്ളത്തിൽ മുക്കി പിഴിഞ്ഞു. കയ്യിൽപിടിച്ചു. വീണ്ടും ആ കല്ലിൽ വന്നിരുന്നു. അവൾ അതെല്ലാം യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ നോക്കി കൊണ്ട് നിന്നു. പിന്നേ എന്റെ കയ്യെടുത്തു അവളുടെ തോളിലൂടെ ഇട്ട് എന്നെ പൊക്കി. ഒറ്റക്ക് നടക്കാൻ കഴിയുമായിരുന്നെങ്കിലും ഞാൻ അനുസരണയോടെ അവളുടെ തോളിലേക്ക് തല വെച്ച് നടത്തം തുടങ്ങി. അവൾ ഒരു കൈ എന്റെ അരയിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട്. അവളുടെ മുടിയിഴകൾ പാറി എന്റെ മുഖത്തു വീണു. അവൾ അതൊന്നും ശ്രദ്ധിക്കാതെ എന്നെയും കൊണ്ട് നടക്കുകയാണ്.
സോറി...
നടത്തിനിടെ ഞാൻ അവളുടെ കാതിൽ പറഞ്ഞു. ഒരു പ്രതികരണവും ഇല്ല. റൂമിൽ എത്തി ഞാൻ ഡ്രസ്സ് മാറി പുറത്തിറങ്ങിയതും അവൾ ചോറും കറിയും എല്ലാം വിളമ്പി വെച്ചിരുന്നു.
ഞാൻ ചോറുണ്ട് കഴിയുന്നത്
💬 Comments
View all comments