Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
വരെ അവൾ അവിടെ നിന്നു.ചോറുണ്ട് കഴിഞ്ഞു പാത്രം കഴുകുന്ന സമയത്ത് ഞാൻ അവൾക്ക് കാവൽ നിന്നു
പാത്രങ്ങൾ കഴുകി എടുത്ത് വെച്ച് കൈത്തലം തുണിയിൽ തുടച്ചു അവൾ റൂമിലേക്ക് നടന്നു ഞാൻ പിന്നാലെ അവളെ അനുഗമിച്ചു. ഇപ്പോൾ കെട്ടൊക്കെ ഏകദേശം വിട്ടിട്ടുണ്ട്. റൂമിലെത്തി അവൾ ബെഡ് ഷീറ്റ് തട്ടി വിരിക്കാൻ തുടങ്ങുമ്പോൾ ഞാൻ അവളുടെ അടുത്ത് ചേർന്ന് നിന്ന് പതിയെ കാതിൽ വിളിച്ചു.
അമ്മൂ...
പ്രതികരണമില്ലാ....
അമ്മൂസെ.....
"എന്നെ വേണേൽ രണ്ട് പൊട്ടിച്ചോ എന്നാലും എല്ലാം ഉള്ളിലൊതുക്കി ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലേ എനിക്ക് സഹിക്കണില്ല.. "
ഞാൻ ദയനീയമായി പറഞ്ഞു....
"എനിക്കൊന്നും മിണ്ടാനില്ല.." അവൾ എന്നെ നോക്കാതെ പറഞ്ഞു.
"പക്ഷെ എനിക്ക് മിണ്ടാനുണ്ട് "...
"എനിക്ക് കള്ളു കുടിയൻമാരോട് ഒന്നും സംസാരിക്കാനില്ല "..എന്നെ തളർത്തിക്കൊണ്ട് മറുപടി വന്നു.
"ഞാൻ കള്ളുകുടിക്കാൻ കാരണം മേമയാണെന്ന് അറിയാലോ "
"എല്ലാ കള്ളുകുടിയൻമാർക്കും ഇങ്ങനെ ഓരോ ന്യായം കാണും"
അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു "
"എന്നെ ഇനി കള്ളുകുടിയനെന്ന് വിളിക്കരുത്. എനിക്കത് ഇഷ്ട്ടപെടുന്നില്ല".ഞാൻ ദേഷ്യത്തോടെ പറഞ്ഞു.
"കള്ളു കുടിയൻമാരെ വേറെന്ത് വിളിക്കാനാ".
അവള് പുച്ഛത്തോടെ അതും പറഞ്ഞു എന്നെ നോക്കി
ഞാൻ സ്വയം നിയന്ത്രിച്ചു നിന്നു.എനിക്ക് ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു.
"കള്ളു കുടിച്ചത് തെറ്റ് തന്നെ, ഞാൻ അംഗീകരിക്കുന്നു.പക്ഷെ ഇന്നലെ അങ്ങനെ പെരുമാറാൻ ഉണ്ടായ കാരണം എനിക്കറിയണം. ഞാൻ പറഞ്ഞ ഒരു തമാശക്ക് നീ ഓവർ റിയാക്ട് ചെയ്യാനുണ്ടായ കാരണം എനിക്കറിയണം ".
അത് പറയുമ്പോഴേക്കും എന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.
"എനിക്ക് നിന്നെ ഇഷ്ടമല്ല അത് തന്നെ.."
അവൾ ഉണ്ടക്കണ്ണുരുട്ടി
💬 Comments
View all comments