Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
എന്റെ നേരെ ചീറി.
"കുറച്ച് ദിവസങ്ങൾ കൊണ്ട് ജീവിതകാലം മുഴുവൻ ഓർക്കാനുള്ള സ്നേഹം നീ എനിക്ക് തന്നിട്ടുണ്ട്. എന്നെ നീ സ്നേഹിക്കുന്നില്ലെങ്കിൽ അതൊക്കെ അഭിനയം ആയിരുന്നോ, ഇല്ല എനിക്കത് വിശ്വസിക്കാൻ കഴിയില്ല "
ഞാൻ അവളുടെ തോളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞപ്പോൾ അവൾ എന്നെ ദഹിപ്പിക്കുന്ന പോലെ എന്നെ നോക്കി.
"എന്നെ തൊടരുത് ". അവൾ അലറി
"തൊടും നീ എന്റെ പെണ്ണാ..
അവളുടെ കണ്ണുകളിലെ തീ കഷ്ടപ്പെട്ട് പ്രതിരോധിച്ചു ഞാൻ പറഞ്ഞു
".കയ്യെടുക്കടാ നാറി... നീ ആരാ എന്റെ?
അവള് തൊണ്ട പൊട്ടുമാറ് അലറി. അതോടൊപ്പം ഇരുകൈകൾ കൊണ്ടും മാറി മാറി എന്റെ കവിളിൽ അടിച്ചു. അടികൊണ്ട് കവിൾ പൊട്ടുമെന്ന അവസ്ഥ ആയിട്ടും ഞാൻ നിന്നിടത്തു നിന്ന് അനങ്ങിയില്ല. അവള് എന്നെ കൊല്ലുന്നെങ്കിൽ കൊല്ലട്ടെ എന്ന് ഞാനും കരുതി. അവൾ ശക്തിയായി എന്റെ കവിളിൽ വീശി അടിച്ചു കൊണ്ടിരുന്നു. എന്റെ മുഖം പൊട്ടി ചോര വരുമെന്നെനിക്ക് തോന്നി. കുറച്ച് കഴിഞ്ഞപ്പോൾ അവൾ എന്നെ മാന്തി പറിക്കാൻ തുടങ്ങി. അസഹ്യമായ അടിയുടെ വേദനയെക്കാൾ അവളുടെ ഈ പെരുമാറ്റം കണ്ട് എന്റെ ചങ്ക് പൊട്ടിയെങ്കിലും ഞാൻ സ്വയം നിയന്ത്രിച്ചു നിന്നു.ഒടുവിൽ അവൾ കണ്ണുകൾ പാതി അടഞ്ഞു കുഴഞ്ഞു എന്റെ നെഞ്ചിലേക്കു വീണു.
ഞാൻ അവളെ താങ്ങി നിർത്തിയെങ്കിലും എന്റെ പിടിവിട്ട് അവൾ നിലത്തേക്ക് കുഴഞ്ഞു വീണു. ആകെ പരിഭ്രാന്തനായ ഞാൻ അടുക്കളയിൽ പോയി കുറച്ച് വെള്ളം എടുത്ത് റൂമിൽ തിരിച്ചെത്തി. അവളെ നിലത്തു നിന്ന് താങ്ങിയെടുത്ത് കട്ടിലിലേക്ക് കിടത്തി മുഖത്തു വെള്ളം തളിച്ചു.
".അമ്മൂ , അമ്മൂസെ...
💬 Comments
View all comments