Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
കണ്ണ് തൊറക്ക്.... ".
ഒരു പ്രതികരണവും ഇല്ല എന്റെ ശരീരമാകെ വിയർത്തൊലിക്കാൻ തുടങ്ങി എന്റെ തൊണ്ടയിൽ വെള്ളം വറ്റി. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കുഴങ്ങി. എന്റെ പെണ്ണ് ബോധരഹിതയായി കട്ടിലിൽ കിടക്കുന്നു. ദൈവമേ ഒന്നും വരുത്തല്ലേ? ഞാൻ ഉള്ളുരുകി പ്രാർത്ഥിച്ചു.ഞാൻ എന്റെ വിരൽ എടുത്ത് അവളുടെ മൂക്കിന് കീഴെ വെച്ചു ഭാഗ്യം ! ശ്വാസം എടുക്കുന്നുണ്ട്. ഞാൻ അവളുടെ കവിളിൽ ആവർത്തിച്ച് തട്ടി അവളെ ഉണർത്താൻ ശ്രമിച്ചു. അവളുടെ ചുമലിൽ പിടിച്ചു ആഞ്ഞു കുലുക്കി.
എന്റെ ചങ്കിലെ തീ കെടുത്തിക്കൊണ്ട് അവൾ ഒരു ഞെരക്കത്തോടെ കണ്ണ് തുറന്ന് ചുറ്റും നോക്കി പിന്നേ എന്നെയും ഒന്ന് പാളി നോക്കി അതെ കിടപ്പ് തുടർന്നു.
അമ്മൂ...
അമ്മൂ..
മ്മ്...
അവൾ പതിയെ മൂളി..
"എന്താ നിനക്ക് പറ്റിയെ?. എന്തിനാ എന്നോടിങ്ങനെ..."
എങ്ങനെ....? അവൾ എന്റെ നേരെ ചോദ്യഭാവത്തിൽ നോക്കി.
"എന്നെ ഇങ്ങനെ സങ്കടപ്പെടുത്തണേ ...
"എനിക്ക് നിന്നെ ഇഷ്ടമല്ലാഞ്ഞിട്ട്"
.അവൾ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ എന്നോട് പറഞ്ഞു കൊണ്ട് കട്ടിലിൽ എഴുന്നേറ്റിരുന്നു.
അതെനിക്ക് താങ്ങാൻ കഴിയാത്ത ആഘാതമായിരുന്നു. നിമിഷങ്ങൾ മുന്നേ അവൾ എന്റെ പഴയ അമ്മുവായി മാറിയെന്ന എന്റെ തോന്നലിനേറ്റ പ്രഹരം. വാത്സല്യത്തിൽ മമ്മൂട്ടി സിദ്ധീഖിനോട് പറയുന്ന ഡയലോഗ് ആണ് അപ്പോൾ എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞത്. "ഭൂമിയോളം താഴാ പിന്നെങ്ങട്ടാ താഴാ..... !. ഇനിയും അവളോട് കെഞ്ചുന്നത് മൊത്തം പുരുഷ വർഗ്ഗത്തിനു തന്നെ അപമാനമാവുമെന്ന് എനിക്ക് തോന്നി. ഞാൻ പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റു എന്റെ കണ്ണിൽ നിന്നിറ്റു വീണ കണ്ണീർ അവൾ കാണാതിരിക്കാൻ ഞാൻ എന്റെ
💬 Comments
View all comments