Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️
ആൾക്കരൊക്കെ ണ്ട് ട്ടോ...
"അതിപ്പോ ആരാ പുതിയത്....
അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി. അവളിൽ നിന്നെന്തെങ്കിലും മറച്ചു വെക്കാൻ ഞാൻ അശക്തനായിരുന്നു. അവളോട് തുടക്കം മുതൽ തന്നെ പറയുന്നതാണ് ഭാവിക്ക് നല്ലത് എന്നെനിക്ക് തോന്നി. ഞാൻ അന്ന് രാവിലെ നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു. ആതിരയെ കണ്ടതും ഞങ്ങളുടെ പഴയ പ്രണയത്തെ കുറിച്ചും എല്ലാം.അവളെക്കുറിച്ചു പറയുമ്പോൾ പെണ്ണിന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാലും അവൾ ഒരു വിളറിയ ചിരി മുഖത്ത് വരുത്താൻ ശ്രമിച്ചു എന്നെ കഥ പറയാൻ പ്രേരിപ്പിച്ചു. അവസാനം ബസ് സ്റ്റാൻഡിൽ കൊണ്ടാക്കിയതും കൂടെ പറഞ്ഞതോടെ അവളുടെ മുഖം വല്ലാതായി. അവൾ എന്നെ നോക്കാതെ മുഖം വെട്ടിച്ചു കിടന്നു.
ഡീ...
അമ്മൂസെ....
മ്മ്... നേർത്ത ഒരു മൂളൽ മാത്രം
"ഡീ കുശുമ്പിപ്പാറു.. ഇങ്ങോട്ട് നോക്കിക്കെ.."
അവൾ എന്റെ നേരെ മുഖം തിരിച്ചു. കണ്ണുകൾ അപ്പോഴേക്കും കലങ്ങിയിരുന്നു.
"ഞാൻ എന്റെ അമ്മൂസിനെ വിട്ട് വേറെ പെണ്ണിന്റെ പിന്നാലെ പോവോ......?
"ആ ആർക്കറിയാം.."
അവൾ എന്നെ നോക്കാതെ പറഞ്ഞു.
"ദേ ചുമ്മാ ചൊറിയണ വർത്താനം പറയരുത്..എനിക്കിത് തന്നെ വേണം. നീ അറിയാത്ത ഒന്നും ഉണ്ടാവരുത് എന്ന് കരുതിയാ ഞാൻ ഇത് പറഞ്ഞത് "
അത് കേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു. പിന്നെ കണ്ണ് തുടച്ചു.
"ആ ഫ്രഷിനു വേണ്ടി നീ ഈ സെക്കൻഡ്ഹാൻഡിനെ ഇട്ടിട്ട് പോവ്വോടാ നാറീ "
ചിരിയോടെയാണത് ചോദിച്ചതെങ്കിലും അവളുടെ ഹൃദയ വേദന മുഴുവൻ അതിലുണ്ടായിരുന്നു.
"അവൾക്കെന്നല്ല ഒരു പെണ്ണിന് വേണ്ടിയും എന്റെ ഈ കുറുമ്പിയെ ഞാൻ ഇട്ടിട്ട് പോവില്ല . ഈ പൊട്ടി
💬 Comments
View all comments