0%

Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️

Author : Kambikathakal Read All Parts 4.9K

അവൾ അനുസരണയോടെ വന്ന് ബൈക്കിൽ കയറി. സ്റ്റാൻഡിലെത്തുന്ന വരെ അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നെങ്കിലും ഞാൻ മനസ്സ് കൊണ്ട് അമ്മുവിന്റെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നോണ്ട് എനിക്ക് കൃത്യമായി ശ്രദ്ധിക്കാൻ പറ്റീല. എന്തായാലും ഇവളോട് എല്ലാം പറയണം. അഥവാ അവൾക്കെന്നോട് വല്ലതും ഉണ്ടെങ്കിൽ അത് വളം വെച്ച് കൊടുത്ത്‌ അവസാനം അതും മറ്റൊരു പാപമായി തീരും

അവളെ സ്റ്റാൻഡിൽ വിട്ട് പോരുമ്പോൾ ഞാൻ മനസ്സിലോർത്തു. എത്രയും പെട്ടന്ന് തറവട്ടിലെത്തണം എന്നിട്ട് മതി വീട്ടിലേക്ക് പോവുന്നത്. എന്റെ പെണ്ണിനെ ഒന്ന് കെട്ടിപിടിച്ചുമ്മ വെക്കാഞ്ഞിട്ട് ആകെ ഒരു വീർപ്പുമുട്ടൽ, അവൾക്കും അങ്ങനെ തന്നെ ആവും പക്ഷെ പെണ്ണുങ്ങൾക്ക് വികാരങ്ങൾ കൂടുതലെന്ന പോലെ അത് അടക്കി വെക്കാനുള്ള കഴിവും കൂടുതലാണല്ലോ !

പണ്ടാരമടങ്ങാൻ ഇനി ഉച്ചക്ക് ചെല്ലാത്തതിന് തൊട്ടാവാടി പിണങ്ങി ഇരിക്കാണോ എന്തോ?. എങ്കിൽ ഇന്നും വിരഹവേദന തന്നെ. അങ്ങനെ വല്ലതും ആണേൽ ഇന്ന് ഞാൻ അവളെ കൊല്ലും എന്നിട്ട് ഞാനും ചാവും! അല്ല പിന്നെ...

അമ്പലത്തിനപ്പുറത്തൂടെയുള്ള മൺപാതയിൽ പൊടി പാറിപ്പിച്ചുകൊണ്ട് എന്റെ ബൈക്ക് പാഞ്ഞു. തൊഴിലുറപ്പ് കഴിഞ്ഞിട്ടാവണം കുറെ പെണ്ണുങ്ങൾ കളിച്ചും ചിരിച്ചും റോഡിനിരുവശത്തു കൂടെ നടന്നു പോവുന്നുണ്ട്. അതിൽ ചിലർ എന്നെ നോക്കി ചിരിക്കുന്നുണ്ട്.ഞാനും അവരെ നോക്കി ഒന്ന് ചിരിച്ചെന്നു വരുത്തി. ഒക്കെ ലച്ചൂന്റെ ചങ്കുകൾ ആണ്. അഥവാ ചിരിച്ചില്ലെങ്കിൽ ഇനി അത് മതി അമ്മകുട്ടിക്ക് ചൊറിയാൻ.

തറവാട്ടിലെത്തി ബൈക്ക് മുറ്റത്തു നിർത്തി ബാഗും എടുത്ത് ഉമ്മറത്തേക്ക് പാഞ്ഞു കയറി.

"ഇന്ന് നേരെ ഇങ്ങട്ടാണോ പോന്നത് കണ്ണാ...

ഉമ്മറത്തു കാലുനീട്ടിയിരിക്കുന്ന അച്ഛമ്മ എന്നെ കണ്ട് ചിരിയോടെ ചോദിച്ചു.

"ഒരു സാധനം

💬 Comments

View all comments