0%

Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️

Author : Kambikathakal Read All Parts 4.9K

ഉദ്യോഗം ഒന്നുമില്ലെങ്കിലും രണ്ട് പേരും നല്ല രീതിയിൽ ജീവിക്കുന്നു.പുള്ളിക്കാരി ഇപ്പോഴും തൊഴിലുറപ്പിന് പോണുണ്ട്. പക്ഷെ ഇന്ന് വന്നത് മാത്രം ആണ് എനിക്ക് പിടിക്കാഞ്ഞത്. ആ അമ്മു പോത്ത് കല്യാണകാര്യം രാവിലെ പറയാണെങ്കിൽ ലീവ് ആക്കായിരുന്നു. അല്ല അവള് എന്താ കല്യാണത്തിന് ഇല്ലാന്ന് പറഞ്ഞത്?

വീടിനടുത്തുള്ള വളവ് എത്തുന്നതിനു മുന്നേ ഞാൻആരും ഇല്ലാന്ന് ഉറപ്പാക്കി വണ്ടി സൈഡ് ആക്കി അവളുടെ നമ്പർ ഡയൽ ചെയ്തു.ഒരു തവണ മുഴുവൻ റിങടിച്ചിട്ടും അവൾ ഫോൺ എടുത്തില്ല. ഇതെന്ത് കൂത്ത്‌? ഞാൻ സംശയിച്ചു.കട്ടാക്കി വീണ്ടും വിളിച്ചു. ഭാഗ്യം രണ്ടാമത്തെ റിങ്ങിൽ അവൾ ഫോണെടുത്തു.

"ഹെലോ.." അവളുടെ സ്വരം..

"എവിടെയാ പെണ്ണെ, എന്താ ഫോണെടുക്കാൻ ഇത്ര താമസം?

"ഏടത്തി ഇല്ലേ ഇവടെ ഞാൻ ഇപ്പോ തന്നെ കക്കൂസിന്നാണ് സംസാരിക്കുന്നെ.."

അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

"അത് പോട്ടെ നീ എന്താ കല്യാണത്തിന് ഇല്ലാത്തെ?

"ഒന്നൂല്ല... അവൾ ചെറിയ പരുങ്ങലോടെ പറഞ്ഞു..

അമ്മൂ.....

എനിക്ക് നല്ല ദേഷ്യം വന്നു.അല്ല പിന്നെ അവൾക്കെന്താണേലും എന്നോട് പറഞ്ഞൂടെ.?

"അത് കൊറേ പ്രശ്നങ്ങൾ ണ്ട് കണ്ണാ..... "

അവൾ വിക്കി വിക്കി പറഞ്ഞു.

"എന്ത് പ്രശ്നം.. അത് പറ.. ! ഞാൻ സ്വരം കടുപ്പിച്ചു..

"അത് ഞാൻ പിന്നെ പറയാ... നാളെ നിങ്ങൾ പൊയ്ക്കൊ ഞാൻ ഇല്ല... "

"നീ എന്ത് കോപ്പെങ്കിലും ചെയ്യ്..! ഞാൻ ദേഷ്യത്തോടെ പറഞ്ഞ് ഫോൺ വെച്ചു.ബൈക്കെടുത്ത്‌ വീട്ടിലേക്ക് വിട്ടു.

വീട്ടിലെത്തുമ്പോൾ അമ്മ എന്നെയും കാത്ത് ഉമ്മറത്തു നിക്കുന്നുണ്ട്.

"എന്ത് പണിയാ ലച്ചൂ കാണിച്ചേ.. ഞാൻ ഉമ്മറത്തേക്ക് കയറി അമ്മയെ ചുറ്റിപിടിച്ചു

ഉം എന്ത് പറ്റി?

💬 Comments

View all comments