0%

Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️

Author : Kambikathakal Read All Parts 4.9K

നിക്കാലോ !

വല്യമ്മ പിറകിൽ നിന്നത് പറയുന്നത് കേട്ട് ഞാൻ ആകെ തളർന്നുകൊണ്ട് അമ്മുവിനെ നോക്കി. അവളുടെ മുഖത്തും കൊടിയ നിരാശ ഉണ്ടെങ്കിലും അവൾ ഒന്നും പറഞ്ഞില്ല. സംശയം വരാൻ പാടില്ലല്ലോ !

"ഓൻ വന്നോട്ടെ ഒരാൺകുട്ടി ഇള്ളത് നല്ലതാ.. "

ദൈവ വചനം പോലെ അച്ഛമ്മയുടെ വാക്കുകൾ ഉമ്മറത്ത്‌ നിന്ന് കേട്ടു .അത് കേട്ടപ്പോൾ അമ്മുവും ആശ്വാസത്തോടെ എന്നെ നോക്കി.

"അല്ല ഞാൻ ഒന്നും ണ്ടായിട്ട് പറഞ്ഞതല്ലട്ടോ കണ്ണാ...."

വല്യമ്മ പറഞ്ഞത് ശരിയായില്ല എന്ന മട്ടിൽ എന്നെ വന്ന് ചുറ്റി പിടിച്ചു സോപ്പിട്ടു.

"അല്ല അച്ഛമ്മാ നാളെ ഇങ്ങള് പോരണില്ലേ ..?

ഞാൻ അച്ഛമ്മയോടുള്ള നന്ദി സൂചകമായിട്ട് ചോദിച്ചു.

"പോരണന്നൊക്കെ ണ്ട് കുട്ട്യേ.. ബസിലൊന്നും തൂങ്ങിപിടിച്ചു ഇന്നെകൊണ്ടാവൂല..... "

അച്ഛമ്മ നിരാശയോടെ പറഞ്ഞു കൊണ്ട് എന്നെ നോക്കി

"അച്ഛമ്മ പോരാണെങ്കിൽ കാറെടുത്ത്‌ കൊണ്ടോവും ഞാൻ"

ഞാൻ അച്ഛമ്മയുടെ കസേരക്കടുത്ത്‌ മുട്ടുകുത്തി ഇരുന്നോണ്ട് പറഞ്ഞു.

"അതിന് കാറ് എവിടുന്നാ...?

അച്ഛമ്മ എന്റെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു.

"ഒക്കെ നമ്മക്ക് ശരിയാക്കാ, ഞാൻ വീട്ടിൽ പോയിട്ട് വരട്ടെ..."

ഞാൻ ചുളുങ്ങിയ ആ വയറിൽ പിടിച്ചു തുളുമ്പിപ്പിച്ചു കൊണ്ട് പറഞ്ഞു. അച്ഛമ്മ എന്നെ കളിയായി തല്ലാൻ കയ്യോങ്ങിയതും ഞാൻ എണീറ്റ് മാറി.

ഞാൻ ബൈക്കുമെടുത്ത്‌ ഇറങ്ങി. ആ പറഞ്ഞില്ലല്ലോ വത്സല വല്യമ്മയെ പറ്റി. വണ്ടൂർ ആണ് വീട്. രണ്ട് ആൺ മക്കളാണ്. വലിയ ആൾക്ക് നാൽപ്പത് വയസ്സ് കഴിഞ്ഞു.മുഖം നോക്കാതെ സംസാരിക്കുമെങ്കിലും വല്യമ്മ ആള് പാവം ആണ്. ചെറിയ പ്രായത്തിൽ തന്നെ ഭർത്താവ് മരിച്ചതാണ്. പിന്നെ ഒറ്റക്കാണ് മക്കളെ വളർത്തിയത്.

💬 Comments

View all comments