Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️
.
"ആ എന്നാ സോറി നീ കാര്യം പറ.....
ഞാൻ ഒന്നയഞ്ഞപ്പോ അവൾ സംസാരിച്ചു തുടങ്ങി.
"എനിക്ക് കല്യാണത്തിന് പോരണം എന്ന് നല്ല ആഗ്രഹണ്ട്.. പക്ഷെ...
"പിന്നെ എന്താ പ്രശ്നം.... ഞാൻ ശബ്ദം ഒന്ന് മയപ്പെടുത്തി !
"എനിക്കുടുക്കാൻ നല്ല സാരി പോലും ഇല്ല... ഒക്കെ പഴേതാ... ആള്ക്കാര് കണ്ടാൽ കൊറച്ചിലാ.. "
അവൾ മടിച്ചു മടിച്ചു പറഞ്ഞു നിർത്തി..
"അതാണോ പന്നീ ഇപ്പൊ ഇത്ര വല്യ ആനക്കാര്യം..
"അത് ഞങ്ങള് പെണ്ണുങ്ങക്ക് പ്രശ്നം തന്നെ ആണ്.ഒക്കെ കല്യാണത്തിനു വരുന്നത് തന്നെ കണക്കെടുക്കാനാ ..... !
പിന്നെ....
ഇനിയെന്താ...? ഞാൻ അക്ഷമനായി ചോദിച്ചു.
"എനിക്ക് അവിടേക്കുള്ള വഴി ഒന്നും അറിയൂല. ബസിന് ഒറ്റക്ക് പോവാൻ പേടിയാ...
"ഇനി വല്ലതും ഉണ്ടോ... ഞാൻ കുസൃതിയോടെ ചോദിച്ചു.
"ഇല്ല തല്ക്കാലം ഇത്രേ ഒള്ളൂ.." പെണ്ണ് കെറുവിച്ചു കൊണ്ട് പറഞ്ഞു.
"ഇതിനാണോ കുരിപ്പേ നീ മോന്ത വീർപ്പിച്ചു നടന്നത്. സാരി ഇല്ലെങ്കി പോയി മേടിച്ചാ പോരെ..
അതിന് പൈസ വേണ്ടേ...
"അത് വേണം അല്ലാതെ നിന്റെ വീട്ടുകാരല്ലല്ലോ കച്ചോടം ചെയ്യ്ണത്.. !
ഞാൻ തമാശയായിട്ടു പറഞ്ഞു.
അതവൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല..
ഞാൻ വെക്കാ.... അവൾ നിരാശയോടെ പറഞ്ഞു
"വെക്കല്ലേ പ്ലീസ്.. ഞാനൊര് തമാശ പറഞ്ഞതല്ലേ.. ഞാൻ കെഞ്ചുന്ന മട്ടിൽ പറഞ്ഞു.ഇനി സ്വൽപ്പം കൊഞ്ചൽ ആവാം അല്ലെങ്കിൽ സംഗതി കൈവിട്ടു പോവും ! ഞാൻ മനസ്സിൽ ഓർത്തു.
ഡീ..
ഉം..
എടിയേ...
"എന്താ ഇപ്പൊ ഡീ ക്ക് "
അവൾ കുറുമ്പൊടെ ചോദിച്ചു.
"സാരി ഞാൻ വാങ്ങി തരാം..
"വേണ്ടാ..." ഒട്ടും സംശയമില്ലാതെ
💬 Comments
View all comments