Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️
അവൾ പറഞ്ഞു.
"ഒരുപകാരം ചെയ്യോ?.. അവൾ പതിയെ ചോദിച്ചു.
"എന്താ... "
"ഞാൻ നിന്റെ അമ്മേനോട് ഒരു സാരി ചോദിക്കാം നാളെ ഉടുക്കാൻ... അതൊന്ന് കൊണ്ട് വരാമോ?
"പറ്റൂല.... "
"ഓ.. ശരി. എനിക്ക് വഴി അറിയാലോ ഞാൻ വന്ന് വേടിച്ചോളാം... "
അവൾ ദയനീയമായി പറഞ്ഞു
"നീ അങ്ങനെ പഴന്തുണി ഉടുത്തോണ്ട് വരണ്ട. സാരി ഞാൻ തീരുമാനിച്ചു കഴിഞ്ഞു. നീ ഒപ്പം വരുന്നുണ്ടേൽ വാ അല്ലെങ്കിൽ ഞാൻ എനിക്കിഷ്ടം ഉള്ളതൊരെണ്ണം കൊണ്ട് തരും... !
ഞാൻ ഗൗരവത്തിൽ പറഞ്ഞതും മറുതലക്കൽ നിശബ്ദത പടർന്നു
"എന്റെ കയ്യിൽ പൈസ ഇല്ലാ.. ആകെ അഞ്ഞൂറ് രൂപണ്ട്. കല്യാണത്തിനും പൈസ കൊടുക്കണ്ടേ....?
എന്റെടുത്തുണ്ട്....
ശരിക്കും ഉണ്ടോ?.
ആ.. എന്റെ കയ്യിൽ ഉണ്ട്.
"ഉം.... എന്നാ കുറഞ്ഞത് വാങ്ങിയ മതി. പൈസ ഞാൻ ഉണ്ണിയേട്ടൻ അയച്ചിട്ട് തരാം. "
"നിന്റെ ഉണ്ണിയേട്ടന്റെ പൈസ അയക്കല് എന്നോട് പറയണ്ട. അതവിടെ നിക്കട്ടെ. പിന്നെ ഒരു കാര്യം കൂടെ നാളെ നമ്മള് എല്ലാരും കൂടെ കാറിനാണ് പോണത്. എന്റെ ഒപ്പം പോരാൻ പേടിയുണ്ടോ ആവോ?
"പേടിയൊക്കെണ്ട് ന്നാലും വരാം" അവൾ കള്ളച്ചിരിയോടെ പറഞ്ഞു.
"ആ പിന്നേയ് ഒരു കാര്യം അങ്ങോട്ട് പറയാണ്ട്..
ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു
എന്താ...? അവൾ എന്നെ അനുകരിച്ചു കൊണ്ട് സ്വകാര്യം പറയുന്ന പോലെ ചോദിച്ചു.
"ഉറക്കഗുളിക കൊടുത്തിട്ടായാലും വേണ്ടില്ല, രാത്രി വല്യമ്മ ഒറങ്ങികഴിഞ്ഞാ നീ ഉമ്മറത്തേക്ക് വരണം "
"ഞാൻ വരൂല ഇക്ക് പേടിയാ....."
"ഞാൻ പിടിച് തിന്നുവൊന്നും ഇല്ലാ, അല്ലേൽ ഞാൻ റൂമിലേക്ക് വരും" ഞാൻ കട്ടായം
💬 Comments
View all comments