Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️
എല്ലാം കൂടെ പാക്ക് ചെയ്ത് കിട്ടി ബിൽ കൊടുത്ത് പുറത്തിറങ്ങി.സ്റ്റിച്ചിങ് ഫ്രീ ആയിരുന്നിട്ടും മൂവായിരത്തഞ്ഞുറു രൂപയായി. പൈസ അല്ല പ്രശ്നം ഇതും കൊണ്ട് ചെല്ലുമ്പോ ഭദ്രകാളിക്ക് ഇഷ്ടമായാൽ മതിയായിരുന്നു. അവിടുന്ന് തന്നെ അമ്മയെ വിളിച്ചു തറവാട്ടിലേക്ക് പോവാന്ന് പറഞ്ഞപ്പോ നീ എവിടേക്കെങ്കിലും പോടാ ചള്ള് ചെക്കാന്ന് ഉടനെ മറുപടി കിട്ടി.
അതങ്ങനെ ഒരു സൈക്കോ മമ്മി !
നേരെ തറവാട്ടിലേക്ക് വിട്ടു. അവിടെ ചെല്ലുമ്പോൾ എല്ലാരും വല്യമ്മെടെ തള്ള് കേട്ട് ഉമ്മറത്തിരിപ്പുണ്ട്. ഒരു ലോഡ് സാധനവുമായി വരുന്ന എന്നെ കണ്ട് എല്ലാവരും സൂക്ഷിച്ചു നോക്കി. അമ്മു എന്നെ നോക്കി നഖം കടിക്കുന്നുണ്ട്. ഞാൻ ഉമ്മറത്തെക്ക് കയറി ഔപചാരികതയോടെ പറഞ്ഞു.
"ഇതാ മേമെ സാരി....." അവൾ അതും വാങ്ങി ഉള്ളിലേക്ക് പോയി.
"അത് സാരി മാത്രം ഒന്നും അല്ലല്ലോ..? വല്യമ്മ സംശയഭാവത്തിൽ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
"സാരി മാത്രേ ഒള്ളൂ. പിന്നേ കൊറച്ചു മുല്ലപ്പൂ വാങ്ങാനും പറഞ്ഞെന്നു മേമ.. " ഞാൻ പരുങ്ങലോടെ പറഞ്ഞു.
"അമ്മു കാര്യായിട്ടാണല്ലോ? വല്യമ്മ അവളെ നോക്കി താടിക്ക് കൈ കൊടുത്ത്കൊണ്ട് പറഞ്ഞു.
അത് കേട്ടതും അമ്മു അന്തം വിട്ട് എന്നെ ഒന്ന് നോക്കി. പിന്നേ റൂമിലേക്ക് പോയി സാരിയുടെ കവർ മാത്രം മാത്രം തിരിച്ചു കൊണ്ടു വന്നു. ഇന്നേറെല്ലാം അവൾ എടുത്ത് മാറ്റി വെച്ചിട്ടുണ്ടെന്ന് അവളുടെ വരവിൽ എനിക്ക് മനസ്സിലായി. അവൾ കവർ ഉമ്മറത്തു കൊണ്ടു വന്ന് തിണ്ടിൻമേൽ വെച്ചു. എന്നെ ഒന്ന് നോക്കി. ഞാൻ പൊട്ടിച്ചോളാൻ കണ്ണുകൾ കൊണ്ട് അനുവാദം നൽകി.
ഞാൻ ചുമരിൽ ചാരി നിന്ന് അത് കണ്ടു.
💬 Comments
View all comments