0%

Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️

Author : Kambikathakal Read All Parts 5K

"എന്നാ പിന്നേ ഒന്നും നോക്കണ്ട സർ. അതെടുതോളു.നല്ല ഭംഗിയുണ്ടാവും. "

ആധികാരികമായി പറഞ്ഞു കൊണ്ട് അവൾ എന്നെ നോക്കി.

"എന്നാ പിന്നെ അതെടുത്തോളു... " ഞാൻ അനുമതി നൽകി.

ഇതിന്റെ ബ്ലൗസ് എങ്ങനെയാ?

"അളവ് കയ്യിലുണ്ടെങ്കിൽ ഇവിടുന്നു സ്റ്റിച് ചെയ്ത് തരും ഒരു മണിക്കൂർ വെയിറ്റ് ചെയ്താൽ മതി. "

"ഇതാ അളവ്.ഇത് സാധാ ബ്ലൗസ് ആണ്..

"അത് കൊഴപ്പമില്ല . അവർ ചെയ്ത് തരും.

"പിന്നെ ഇന്നറും വേണം...

ഞാൻ കവർ അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് പതിയെ പറഞ്ഞു. അളവിന് പോക്കെറ്റിൽ നിന്ന് തുണ്ടെടുത്ത് കൊടുത്തു.

"രണ്ട് ജോഡി വീതം എടുത്തോളൂ, നല്ലത്... "

അവൾ തലയാട്ടിക്കൊണ്ട് അതും വേടിച്‌ പോയി. നല്ല കാലത്തിന് അത്യാവശ്യം പക്വതയുള്ള ഒരുത്തിയെ ആണ് ഞാൻ ചെന്ന് മുട്ടിയത്. ചില കടകളിൽ ചില തൊലിഞ്ഞ പെണ്ണുങ്ങൾ ഉണ്ടാവും. ഇന്നർ എന്നൊക്കെ കേക്കുമ്പോഴേക്ക് ഒരുമാതിരി ഇളി തുടങ്ങും.

ഞാൻ ബ്ലൗസ് അടിക്കുമ്പോഴേക്ക് വരാം എന്നവളോട് പറഞ്ഞു പുറത്തിറങ്ങി.ATM ൽ കയറി രണ്ടായിരം രൂപ വലിച്ചു.ഇത്തിരി മുല്ലപ്പൂവ് വേടിച്ചാലോ? അമ്മുവിന്റെ ഇടുപ്പറ്റം എത്തുന്ന മുടിയിൽ മുല്ലപ്പൂ വെച്ചാൽ പൊളിക്കും. ഇത്തിരി ലച്ചുവിനും വാങ്ങാം. ഞാൻ നേരെ നടന്നു പൂക്കടയിൽ എത്തി. ഞാൻ ചെല്ലുമ്പോ പൂവ് എത്തിയതേ ഒള്ളൂ. ആറു മുളം വേടിച്ചു.നാളെ എന്റെ പെണ്ണിനെ കണ്ട് എല്ലാരും കൊതിക്കണം ഞാൻ മനസ്സിൽ പറഞ്ഞു. നാലു മുളം ലച്ചുവിന് വേറെ വാങ്ങി. പേപ്പറിൽ പൊതിഞ്ഞു ടാങ്ക് കവറിൽ വെച്ചു. വീണ്ടും കടയിലേക്ക് പോയി ഒരുമണിക്കൂറിലേറെ വെയിറ്റ് ചെയ്യേണ്ടി വന്നു.ഏകദേശം ഒൻപതു മണിയായപ്പോൾ ബ്ലൗസ് കിട്ടി.

💬 Comments

View all comments