Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️
വേഗം എഴുതി താ...
അത് കേട്ടതും അവൾ വേഗം പോയി ഒരു തുണ്ട് കടലാസ്സിൽ എഴുതി മടക്കി എന്റെ പോക്കറ്റിൽ വെച്ച് വീണ്ടും എന്നെ കെട്ടിപിടിച്ചു നെഞ്ചിൽ തലവെച്ചു.
" ഈ ഗതികെട്ടവളുടെ പിറകെ നടന്നാൽ നീ നശിക്കേ ള്ളൂ.. "
അവൾ അതും പറഞ്ഞു എന്നെ തലയുയർത്തി നോക്കി
"അത് ഞാൻ സഹിച്ചു, പോയിട്ട് വരാം. ".
ഞാൻ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മവെച്ചുകൊണ്ട് അവളിൽ നിന്ന് വിട്ട് മാറി."
"സാരി കുറഞ്ഞത് മതീട്ടോ.."
ഞാൻ പുറത്തേക്കിറങ്ങുമ്പോൾ അവൾ വീണ്ടും പറഞ്ഞു.ഞാൻ നേരെ പോയത് കസവു കേന്ദ്രയിലേക്കാണ് ഏറ്റവും നല്ല കടയിൽ തന്നെ കേറാം എന്ന് വെച്ചു. എനിക്കാണേൽ അമ്മയോടൊപ്പം പോലും തുണിയെടുക്കാൻ പോയ പരിജയമില്ല. സാരി എന്ന് പറഞ്ഞതും ഒരു പെണ്ണ് വന്ന് കുറെ സാരികൾ എനിക്കു മുന്നിൽ നിരത്തിയിട്ടു. പല ഡിസൈനിൽ ഉള്ളത് പട്ട് സാരിയും ഡിസൈനർ സാരികളും എല്ലാം. നോക്കുമ്പോൾ എല്ലാം നല്ലത് ഏതെടുക്കണം എന്ന കൺഫ്യൂഷനിൽ ഞാൻ അന്തം വിട്ട് നിക്കുമ്പോൾ ആണ് ഡിസ്പ്ലേയിൽ ദാവണി പോലെ എന്നാൽ മെറൂണും ചന്ദനക്കളറും നിറത്തിൽ മനോഹരമായ സ്റ്റോൺ വർക്കുകൾ ഉള്ള ഒരു സാരി കണ്ടത്. കണ്ടപ്പോൾ തന്നെ എനിക്കിഷ്ടപ്പെട്ടു.
അത്... എങ്ങനെയാ?.. ഞാൻ ഡമ്മിക്ക് നേരെ കൈ ചൂണ്ടി സെയിൽസ് ഗേളിനോട് ചോദിച്ചു.
"അത് ലഹങ്ക മോഡൽ പാർട്ടി വെയർ ആണ് സാർ. നല്ല മൂവിങ് ഉള്ള മോഡൽ ആണ്. "എത്ര വയസ്സുള്ള ആൾക്കാണ് സെർ..?
"23വയസ്സ്.... "
"ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത് കുട്ടി വെളുത്തിട്ടാണോ സർ "
"അതെ....
💬 Comments
View all comments