Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️
അടിച്ചു.
ഡീ.....
ഉം...
"നീ എന്നെ എത്ര തവണയായി ഇങ്ങനെ തല്ലുന്നെ എന്ന് അറിയോ?
"ഞാൻ എണ്ണീട്ടില്ല.. "
അവൾ ദേഷ്യത്തോടെ പറഞ്ഞു എന്റെ നെഞ്ചിൽ കൈകൊണ്ട് കുത്തി. അപ്പോഴേക്കും അവളുടെ മുഖം വാടിയത് ഞാൻ ശ്രദ്ധിച്ചു.
"ഒരു ദിവസം ഞാൻ ഇതിനെല്ലാം ചേർത്ത് തരും അപ്പൊ മോങ്ങാൻ നിക്കരുത് !
ഞാൻ ദേഷ്യം അഭിനയിച്ചു പറഞ്ഞു അവളോടായി പറഞ്ഞു.
അത് കേട്ടതും അവൾ എന്റെ ദേഹത്ത് നിന്നും എണീക്കാൻ തുടങ്ങിയതും ഞാൻ വീണ്ടും ബലമായി അവളെ പിടിച്ചു കിടത്തി.
"എനിക്ക് അടുക്കളയിൽ പണിയുണ്ട് നേരം വൈകി.. "
അവൾ എന്നെ നോക്കാതെ പറഞ്ഞു. അപ്പോഴേക്കും കാർമേഘം വന്നു ആ മുഖം ആകെ ഇരുണ്ടിരുന്നു. അത് കണ്ണീർ മഴയായ് പെയ്യുന്നതിനു മുന്നേ ഇതവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു.
"എടി പൊട്ടീ.. നിനക്ക് എന്നെ തല്ലാൻ തോന്നുമ്പോ തല്ലാം കൊഞ്ചിക്കാൻ തോന്നുമ്പോ കൊഞ്ചിക്കണം, ആകെ ഈ ഭൂമിയിൽ രണ്ട് പേർക്കേ അതിന് ഞാൻ അനുവാദം കൊടുത്തിട്ടുള്ളു ഒന്നെന്റെ ലച്ചു പിന്നെ ദേ ഈ കുറുമ്പി. "
അതവൾക്ക് നല്ലോണം സുഖിച്ചു. മേലേക്ക് നീങ്ങി എന്റെ നെറ്റിയിൽ ഉമ്മ വെച്ച് പറഞ്ഞു.
"നേരം വൈകി.. ചായ ഉണ്ടാക്കണ്ടേ...
അവൾ അതും പറഞ്ഞു എണീറ്റു. ഞാൻ വീണ്ടും പിടിച്ചു കിടത്താൻ നോക്കിയപ്പോ അവൾ ഉണ്ടക്കണ്ണുരുട്ടി പേടിപ്പിച്ചതോടെ ഞാൻ പിൻവാങ്ങി. പിന്നെ പുതപ്പെടുത്ത് തല വഴി മൂടി ഫോണെടുത്തു നെറ്റ് ഓണാക്കി.
ഇന്നലെ പതിനൊന്നരക്ക് ആതിരയുടെ രണ്ട് മിസ്സ്‌ഡ് കോളുകൾ. പിന്നെ വാട്സാപ്പിൽ കൊറേ കൈ ഉയർത്തി കാണിക്കുന്ന സ്മൈലിയും.
ബെസ്റ്റ് ഇന്നലെ നേരത്ത്
💬 Comments
View all comments