Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️
പോക്കും എല്ലാം കഴിഞ്ഞ് ഡ്രെസ്സും മാറി ചായ കുടിക്കാനിരുന്നു.
അപ്പോഴേക്കും കുളിയും അമ്പലത്തിൽ പോക്കും കഴിഞ്ഞ് അച്ഛമ്മയും എത്തി. ചായ കുടിച്ച ശേഷം പോകാനായി ഇറങ്ങുമ്പോൾ അമ്മു എന്റെ അടുത്ത്
വന്നു ചിണുങ്ങി.
നേരത്തെ വരോ....
വന്നാൽ.... ഞാൻ കുസൃതിയോടെ ചോദിച്ചു.
വന്നാൽ... രാവിലെ എന്തോ കുടിക്കാൻ വേണോന്ന് പറഞ്ഞില്ലേ.....
നാണത്തോടെ പറഞ്ഞുകൊണ്ട് അവൾ ഉള്ളിലേക്കോടി... മനസ്സിൽ ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടിയ സന്തോഷത്തോടെ ഞാൻ ക്ലാസ്സിനും.
സെന്ററിലെത്തിയപ്പൊ ആതിര നേരത്തെ എത്തിയിട്ടുണ്ട്. മുഖം വീർത്തു ഒരു കൊട്ട ആയിട്ടുണ്ട്.എന്നെ കണ്ടതും പെണ്ണുങ്ങളുടെ സ്വത സിദ്ധമായ പിണക്ക ശൈലിയിൽ അവൾ ബുക്കും എടുത്ത് എണീറ്റ് പോയി.
അതെനിക്ക് പിടിച്ചില്ലെങ്കിലും ഏതായാലും പിണക്കണ്ട എന്ന് വിചാരിച്ചു ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചു.
"ഇളിക്കണ്ട ഞാൻ വിളിച്ചിട്ടെന്തേ ഫോൺ എടുക്കാഞ്ഞേ....
എടീ ഇന്നലെ വീട്ടിൽ മൊത്തം പ്രശ്നം ആയിരുന്നു. അതാ അല്ലാതെ മനഃപൂർവം അല്ല... ഞാൻ വായിൽ വന്നത് പറഞ്ഞുകൊണ്ട് ബെഞ്ചിൽ അവളുടെ അടുത്തായി പോയി ഇരുന്നു.
"അല്ല ഞാൻ വിളിക്കുന്നതിഷ്ടം അല്ലേൽ വിളിക്കുന്നില്ല.. അവൾ കെറുവിച്ചു കൊണ്ട് പറഞ്ഞു.
"നീ എന്തിനാ അങ്ങനെ ഒക്കെ ചിന്തിക്കുന്നേ. അങ്ങനെ ഞാൻ പറഞ്ഞോ.?
അല്ല വീട്ടിൽ എന്താ പ്രശ്നം?.
അവൾ എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു.
"സത്യം പറയാലോ.. ഞാൻ ഇന്നലെ രണ്ടെണ്ണം അടിച്ചു ഓഫായി അതാ പറ്റിയെ...
"എടാ നീ കുടിക്കോ?
അവൾ അവിശ്വസനീയമായി എന്നെ നോക്കിക്കൊണ്ട് ചോദിച്ചു.
" അതെന്താ എന്റെ തൊണ്ടേൽക്കൂടി ഇതൊന്നും ഇറങ്ങൂലെ?.
അവളുടെ ചോദ്യം ഇഷ്ടമാവാത്ത മട്ടിൽ ഞാൻ അവളുടെ തലക്കിട്ട് കിഴുക്കി.
💬 Comments
View all comments