Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️
"എടാ മിണ്ടാപ്പൂച്ചേ, നീ ആൾ കൊള്ളാല്ലോ...
അവൾ എന്നെ അഭിനന്ദിക്കുന്ന മട്ടിൽ പുറത്ത് തട്ടിക്കൊണ്ട് പറഞതും എനിക്ക് ചിരിച്ചു വന്നു.
"അതേയ് റീഡിങ് റൂമിൽ വായനേം ആവാം കെട്ടോ !
അത് പറഞ്ഞത് ആഷിക്കാണ് എന്റെ പിറകിലെ ബെഞ്ചിൽ ആണ് അവൻ ഇരിക്കുന്നത്.
അത് കേട്ടതും ആതിര ജാള്യതയോടെ അല്പം മാറി ഇരുന്നു അപ്പൊഴാണ് ഞാൻ ശരിക്കും എല്ലാരേയും ശ്രദ്ധിക്കുന്നത്.
എല്ലാ നാറികളും ഞങ്ങളെ തന്നെ ആണ് ശ്രദ്ധിക്കുന്നത്. പെണ്കുട്ടികളൊക്കെ എന്തോ വൃത്തികേട് കണ്ടത് പോലെ ഒരു മുഖഭാവം. അല്ല അവരെ തെറ്റു പറയാനും പറ്റില്ല. കാരണം psc കോച്ചിങ്ങിന്റെ ഒരു പൊതു സ്വഭാവം ആണത്. ആരും തമ്മിൽ വലുതായി അറ്റാച്ഡ് ആവില്ല. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാൻ ഉള്ള ഓട്ടത്തിനിടെ ആരും അതിന് സമയം കണ്ടെത്തില്ല എന്നതാണ് സത്യം.
ഞാൻ മറ്റുവഴി ഇല്ലാതെ ഗൈഡ് തുറന്ന് വായിക്കുന്ന പോലെ വെച്ചു. അല്ലേലും ഈയിടെയായി പഠിത്തത്തിൽ ഞാൻ ഉഴപ്പുന്നുണ്ട് എന്നാണ് എല്ലാരും പറയുന്നേ. അതിന് മറ്റൊരു കാരണം കൂടി ഉണ്ട്. ഈ വർഷം ആദ്യം അതായത് 2017 ൽ നടന്ന എൽ. ഡി. സി പരീക്ഷയിൽ എനിക്ക് ആൻസർ കീ നോക്കിയപ്പോ 87 മാർക്കുണ്ട്. റാങ്ക് ലിസ്റ്റിൽ വരുമെന്ന പ്രതീക്ഷയും ഉണ്ട്. അതിന്റെ കൂടെ അമ്മുവിനെ കാണുമ്പോൾ ഞാൻ സർവവും മറക്കുന്നു എന്നുള്ളത് വേറെ കാര്യം അവൾ എന്റെ ചെറിയച്ഛന്റെ ഭാര്യ ആണെന്ന് പോലും !
എൽ. ഡി. സി ആയി ജോലി കിട്ടിയാൽ അമ്മുവിനെ സ്വന്തമാക്കി വിളിച്ചു കൊണ്ടു വരണമെന്നാണ് എന്റെ ആഗ്രഹം. പക്ഷെ അത് എങ്ങനെ
💬 Comments
View all comments