Chapter Title : കണ്ണന്റെ അനുപമ 5 [Kannan]
ഭാവവും !
"നീ എന്നെ കേറിപ്പിടിക്കുമോന്ന് വരെ ഞാൻ പേടിച്ചിരുന്നു...."
അവൾ അതും പറഞ്ഞ് ആർത്തു ചിരിക്കാൻ തുടങ്ങി...
"എടീ പന്നീ അതൊക്കെ ഞാൻ റൊമാന്റിക് ആയിട്ട് നോക്കിയതാ..
ദേഷ്യം അഭിനയിക്കാൻ നോക്കിയെങ്കിലും എനിക്ക് ചിരി പൊട്ടി...
"അച്ചോടാ എന്നാ പറയണ്ടേ ...
എനിക്ക് മനസ്സിലായില്ലാട്ടോ.. സോറി...
അവൾ എന്റെ കവിളിൽ നുള്ളി വീണ്ടും എന്നെ കളിയാക്കി ചിരി തുടങ്ങി....
"അതിനും മാത്രം ഇളിക്കാനൊന്നും ഇല്ലാ...
അയ്യ എന്നെ തിന്നുമ്പോൾ അവൾക്ക് വയറു വേദനേം കോപ്പും ഒന്നും ഇല്ലാ...
ഞാൻ അവളെ നോക്കിക്കൊണ്ട് ദേഷ്യം അഭിനയിച്ചു പറഞ്ഞപ്പോൾ അവൾ വീണ്ടും ചിരിക്കുവാണ്. ആ പാൽപ്പല്ലുകൾ കിടന്ന് തിളങ്ങി..
"ഹാ ചൂടാവല്ലേ മാഷേ ഇങ്ങു വന്നേ പറയട്ടെ..."
അവൾ എണീറ്റ് ചാരിയിരുന്ന് എനിക്കു നേരെ കൈകൾ നീട്ടി ചിരിയോടെ പറഞ്ഞു.
ഞാൻ നിരാശയോടെ അവളുടെ നീട്ടിപ്പിടിച്ച കൈകൾക്കിടയിലൂടെ അവളുടെ മാറിലേക് തല വെച്ച് വശം ചെരിഞ്ഞു കിടന്നു. അവൾ ആ കൈകൾ കൊണ്ട് എന്നെ ചുറ്റുപിടിച്ചു എന്റെ മൂർദ്ധാവിൽ ചുംബിച്ചു.
"നീ ആദ്യം എന്നെ കിസ്സ് ചെയ്തില്ലേ അന്നെനിക്ക് മനസ്സിലായി നിനക്കെന്നെ ശരിക്കും ഇഷ്ടാണെന്ന്...
"അതെങ്ങെനെ?
അതൊക്കെ ഉണ്ട്....!
"ഹാ പറ.. ബാലൻ കെ നായരുടെ കിസ്സ് അത്ര സ്ട്രോങ്ങ് ആയിരുന്നോ? "
"അതല്ലെടാ പൊട്ടാ നിനക്കെന്നോട് കാമം ആയിരുന്നെങ്കിൽ അന്നവിടെ എല്ലാം കഴിഞ്ഞേനെ..പക്ഷെ ഞാൻ വഴങ്ങീട്ടും എന്റെ കുഞ്ഞു കിസ്സ് മാത്രല്ലേ അടിച്ചുള്ളൂ "
അവൾ എന്റെ താടിക്ക് പിടിച്ചു കൊഞ്ചിക്കൊണ്ടാണത് പറഞ്ഞത്.
അങ്ങനെ പരസ്പരം കളിയാക്കിയും കൊഞ്ചിച്ചും സ്നേഹിച്ചും അങ്ങനെ കിടക്കുമ്പോളാണ് അമ്മു ട്രാക്ക് പതിയെ മാറ്റിയത്.
"നിനക്ക് അച്ഛനുമായിട്ട് എന്തേലും പ്രശ്നം ണ്ടോ.?
"ഇല്ലല്ലോ... ആരു പറഞ്ഞു...?
"ആരും പറഞ്ഞില്ല എനിക്കൊരു തോന്നൽ ..... നീ എപ്പഴും അമ്മെക്കുറിച്ചാണല്ലോ സംസാരിക്കുന്നെ.....
"എനിക്കൊരു പ്രശ്നോം ഇല്ലാ അവളൊരു സി ഐ ഡി വന്നിരിക്കുന്നു ....
ഞാൻ അവളെ കളിയാക്കുന്ന മട്ടിൽ പറയുന്നത് കേട്ട് ആ ഉണ്ടക്കണ്ണുകൾ പുറത്ത് ചാടി.
"പിന്നെന്താ നീ അച്ഛനെ വിളിക്കാത്തെ...?
"എനിക്ക് സൗകര്യമില്ലാഞ്ഞിട്ട്
ഹാ ഇത് വല്യ കഷ്ടം ആയല്ലോ..."
"നീ ഒക്കെ
💬 Comments
View all comments