Chapter Title : കണ്ണന്റെ അനുപമ 5 [Kannan]
ഞാൻ പിടി വിട്ടു. അവൾ കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് എന്നെ ദയനീയമായി. നോക്കി..
"സോറി നല്ലോണം വേദനിച്ചോ "
ഞാനവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു...
ഉം...
അവൾ പതിയെ മൂളി എന്റെ തോളിലേക്ക് തല ചായ്ച്ചു..
"സോറി വാവേ.. ഞാൻ തമാശക്ക്.
ഞാൻ അവളെ ചുറ്റി വരിഞ്ഞോണ്ട് പറഞ്ഞു.. പെണ്ണ് മിണ്ടുന്നില്ല...
പിണങ്ങിയോ.?
പ്രതികരണമില്ലാ.. !
"ഞാൻ മാങ്ങ പറച്ചു തരാം...
ഞാൻ അവളുടെ പുറത്ത് തലോടിക്കൊണ്ട് പറഞ്ഞു...
"ശരിക്കും പറിച്ചു തരുവോ..?
അവൾ മുഖമുയർത്തി നോക്കി കണ്ണു തുടച്ചു ചിരിച്ചു..
"എന്താപ്പോ അങ്ങനെ ഒരു കൊതി?
ഞാൻ അവളുടെ കവിളിൽ മുഖമുരസി ചോദിച്ചപ്പോൾ അവളൊന്ന് ചിണുങ്ങി.
"അറിയില്ല അങ്ങനെ തോന്നി !
"വാ.. ഞാൻ അവളേ എണീപ്പിച്ചു.
പതിയെ നടന്ന് മാവിനടുത്തെത്തി. ഒന്ന് മുഖളിലേക്ക് നോക്കി. അധികം കയറെണ്ടി വരില്ല.. താഴെയുള്ള കൊമ്പിൽ തന്നെ ധാരാളം ഉണ്ട് അറ്റത്തു ചുവപ്പോടു കൂടിയ നല്ല കിളിചുണ്ടൻ മാമ്പഴം. ഞാൻ വേഗം വലിഞ്ഞു കയറി അഞ്ചാറു മാങ്ങ പറിച്ചു താഴെക്ക് ഇട്ടു കൊടുത്തു. അമ്മു അത് ചുരിദാറിന്റെ ടോപ് വിടർത്തി നിലത്ത് വീഴാതെ ക്യാച്ച് ചെയ്തു..
"മതി... ഇറങ്ങിക്കോ...
അവൾ താഴേന്നു ഓർഡറിട്ടു..
ഞാൻ ഇറങ്ങി ചെന്നപ്പോൾ അവൾ ഒരു മാങ്ങയുമായി മല്ലിടുകയാണ്. ചെറിയ പുളി ഉള്ളതിനാൽ അവളുടെ എക്സ്പ്രഷൻ കണ്ട് എനിക്ക് ചിരി വന്നു.അവൾ ഒരു കടി കടിച്ചു ബാക്കി എന്റെ നേരെ നീട്ടി ഞാൻ അതിന്റെ പാതി കടിച്ചെടുത്ത് അവളുടെ തോളിലൂടെ കയ്യിട്ട് അവളേം കൂട്ടി മാവിൽ ചാരി പാതി കിടന്നു. അവളെ എന്റെ മടിയിൽ കിടത്തി..
അവൾ എന്റെ നെഞ്ചിൽ ചാരി കിടന്ന് മറ്റൊന്നും ശ്രദ്ധിക്കാതെ മാങ്ങ കടിച്ചു തിന്നുവാണ്.
"നീ എന്ത് ധൈര്യത്തിലാ ഈ കാട്ടിലെക്ക് ഓടി കയറിയെ...?
ഞാൻ അവളുടെ കക്ഷത്തിലൂടെ കയ്യിട്ട് എന്നിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ട് ചോദിച്ചു.
"അതിനും മാത്രം പേടിക്കാൻ എന്താ ഇവിടെ?
"അയ്യേ അങ്ങനെ അല്ല പറയണ്ടേ നീ കൂടെ ഉള്ളപ്പോൾ എനിക്ക് പേടിയില്ലാന്നാ പറയണ്ടേ അപ്പഴേ റൊമാന്റിക് ആവൂ..
അവളുടെ നിഷ്കളങ്കമായ മറുപടിയിൽ നിരാശനായി ഞാൻ
💬 Comments
View all comments