0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : Kambikathakal Read All Parts 4K

വേഗം കുളിമുറിയിൽ കയറി കുളിച്ചിറങ്ങി ഡ്രസ്സ്‌ മാറ്റി വിളക്ക് കൊളുത്തി. പൂജാ മുറിയായിട്ടൊന്നും ഇല്ലാ ഉമ്മറത്ത്‌ ഒരു മൂലയിൽ ഒരു സ്റ്റാൻഡ് അതിനു മേലെ ചുമരിൽ ശിവനും അയ്യപ്പനും വിഷ്ണുവും അങ്ങനെ എല്ലാവരും പരിമിതമായ സ്ഥലത്ത് കുടികൊള്ളുന്നു. ഞാൻ വിളക്ക് കൊളുത്തികൊണ്ടിരുന്നപ്പോൾ അമ്മു ഉമ്മറത്തേക്ക് ചെറിയ ചിരിയോടെ വന്നിരുന്നു കൗതുകത്തോടെ എന്റെ പ്രവർത്തികൾ വീക്ഷിച്ചു.ദീപം കൊളുത്തി സ്റ്റാൻഡിൽ വെക്കാനൊരുങ്ങുമ്പോൾ കമന്ററി വന്നു.

"അങ്ങനെ ചുമ്മാ കത്തിച്ചാൽ പോരാ ആ വിളക്ക് മുറ്റത്തേക്ക് കാണിക്കണം "

എന്തോ പറയാൻ വന്നെങ്കിലും ഞാൻ അത് കഷ്ടപ്പെട്ട് നിയന്ത്രിച്ചു പിന്നെ സ്റ്റാൻഡിൽ നിന്ന് വിളക്കെടുത്ത്‌ നേരെ കിഴക്ക് ഭാഗത്തേക്ക് നടക്കാൻ ആരംഭിച്ചു.

"ചുമ്മാ നടന്നാൽ പോരാ ദീപം ദീപം എന്ന് പറയണം

അടുത്ത കമന്റെത്തി..

ദീപം.. ദീപം.....

ഞാൻ മടിയോടെ പറഞ്ഞു മുറ്റത്തേക്ക് വിളക്ക് കാണിച്ചു തിരിച്ചു സ്റ്റാൻഡിൽ വെച്ചപ്പോൾ അത് വരെ പിടിച്ചു നിന്ന അമ്മു പൊട്ടിച്ചിരിച്ചു. നല്ല മനോഹരമായ ചിരി ആണെങ്കിലും അതെനിക്ക് തീരെ ദഹിച്ചില്ല..

"നിന്നെ ഇന്ന് ശരിയാക്കി താരാടീ !

ഞാൻ അവളുടെ നേരെ തിരിഞ്ഞതും അവൾ കസേരയിൽ നിന്നെണീറ്റ് ചിരിച്ചുകൊണ്ട് ഉള്ളിലേക്കോടി. ഞാൻ അവളുടെ പിന്നാലെയും.

ഹാളിലൂടെ ഓടിയ അവൾ ഡൈനിങ്ങ് ടേബിളിലിനു ചുറ്റും ഓടി എന്നെ വട്ടം കറക്കി. ഒരു തവണ അവൾ എന്റെ തൊട്ടുമുന്നിൽ പെട്ടെങ്കിലും എന്നെ കബളിപ്പിച്ചു പെണ്ണ് രക്ഷപ്പെട്ടു നേരെ ഉമ്മറത്തേക്കോടി പക്ഷെ പെട്ടന്ന്
വയറിൽ പൊത്തി പിടിച്ച് നിലത്തേക്കിരുന്നു...അവളുടെ മുഖത്തെ ചിരി വേദനയിലേക്ക് വഴി മാറുന്നത് ഞാൻ കണ്ടു...

ആഹ്... അമ്മേ..

നിലത്തിരുന്ന് വയർ അമർത്തി പിടിച്

💬 Comments

View all comments