Chapter Title : കണ്ണന്റെ അനുപമ 5 [Kannan]
അവൾ ദയനീയമായി എന്നെ നോക്കി
"എന്ത് പറ്റി പെണ്ണെ..?
ഞാൻ നിലത്ത് അവളുടെ അടുത്തിരുന്നു കൊണ്ട് ചോദിച്ചു.
"വയറു വേദനിക്കുന്നു .....
അവൾ ദയനീയമായി പറഞ്ഞു.
"സാരമില്ലെടാ മാറിക്കോളും..
ഞാൻ അവളെ സാന്ത്വനിപ്പിച്ച് അവളുടെ മുടിയിൽ തഴുകി.
"നല്ലോണം വേദനിക്കുന്നുണ്ട് ...
അവൾ അത് പറഞ്ഞപ്പോഴേക്കും കണ്ണ് നനഞ്ഞിരുന്നു...
"ഇങ്ങനെ ഉണ്ടാവാറുണ്ടോ..?
ഇടക്ക്... പക്ഷെ ഇത്രക്ക് ണ്ടാവാറില്ല "
അവൾ വേദന കടിച്ചമർത്തി പറഞ്ഞു.
അവളുടെ ഇരിപ്പ് കണ്ട് എനിക്ക് ശരിക്കും സങ്കടം വരുന്നുണ്ടായിരുന്നു. പക്ഷെ ഞാനല്ലേ അവളെ ആശ്വസിപ്പിക്കണ്ടത്.
"സാരല്ല കൊറച്ചു കഴിയുമ്പോൾ മാറിക്കോളും, നീ ടെൻഷൻ അടിക്കേണ്ട...
എന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ട് അവൾ പറഞ്ഞു..
"നീ വന്നേ...
ഞാൻ അവളെ കൈകൾ കൊണ്ട് എടുത്തുയർത്തി. അവൾ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നെ എന്റെ കഴുത്തിൽ കൈ ചുറ്റി കൊണ്ട് കിടന്നു. ഞാൻ അവളേം കൊണ്ട് പോയത് റൂമിലേക്കാണ്. കട്ടിലിൽ അവളെ കിടത്തി ഞാൻ അവൾ ക്കരികിൽ കിടന്നു.
"നീ എന്തിനാ ഓടിയെ അതോണ്ടല്ലേ പ്പൊ....
ഞാൻ അവളുടെ നെറ്റിയിൽ പതിയെ ഉമ്മവെച്ചു കൊണ്ട് പറഞ്ഞു..
"അതോണ്ടൊന്നും അല്ല ഇത് സ്ഥിരം ആണ്.. !
അവൾ എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
"പാഡ് വെച്ചിട്ടില്ലേ..
ഉം.. പാഡല്ല തുണി ആണ്....
അവൾ മടിച്ചുകൊണ്ട് പറഞ്ഞു.
"അവൾടമ്മേടെ തുണി.."
ഞാൻ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവളെ തല്ലാനോങ്ങി !
പരിചിതമല്ലാത്ത എന്റെ ഭാവം കണ്ട് അവൾ ഒന്ന് ഭയന്നു. അവളുടെ ഉണ്ടക്കണ്ണുകൾ എന്നെ ഭയത്തോടെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് പാവം തോന്നി
"എടീ പോത്തേ
💬 Comments
View all comments