Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]
കോഴി... "
ലച്ചു പുറത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. അവിടെ കോഴി പോയിട്ട് കുഴിയാന പോലും ഇല്ലായിരുന്നു. സംഗതി എനിക്കിട്ട്കൊട്ടിയതാണ്.
ഇനിയുമവിടെ നിന്നാൽ ശരിയാവില്ലെന്ന് മനസ്സിലാക്കി ഞാൻ പിൻവാങ്ങി.പിന്നേം അരമണിക്കൂർ എന്തൊക്കെയോ കാണിച്ചുകൂട്ടി. അമ്മു അടുത്തില്ലെങ്കിൽ കുഴപ്പമില്ല പക്ഷെ കയ്യത്തും ദൂരത്തുണ്ടാവുമ്പോൾ എനിക്ക് അവളെ കാണാതിരിക്കാൻ ആവില്ല. അവൾക്കും അങ്ങനെ തന്നെ ആണ്. അമ്മയെ പേടിച്ചു സഹിക്കുകയാണ് എന്നെ ഒള്ളൂ. ഇനിയും പിടിച്ചു നിക്കാനാവില്ല.ഞാൻ ഫോണെടുത്തു കാൾ ചെയ്യുന്ന പോലെ ചുമ്മാ സംസാരിച്ചു കൊണ്ട് അടുക്കളയിലെത്തി.
"ആ നിക്ക് ഞാൻ ചോദിക്കട്ടെ.. "
ഞാൻ എല്ലാരും കേൾക്കാനായി ഫോണിൽ പറഞ്ഞു.
"മേമെ.. പീജിക്ക് അപ്ലൈ ചെയ്യാൻ എന്തൊക്കെയാ വേണ്ടേ... "
ഞാൻ ഔപചാരികതയോടെ അവളോട് ചോദിച്ചു..
"ആരാ ഈ ഉച്ചക്ക് പീജിക്ക് ചേരാൻ പോണേ?
ലച്ചു എന്നെ കളിയാക്കിക്കൊണ്ട് ചോദിച്ചുകൊണ്ട് വീണ്ടും ജോലി തുടർന്നു.
"ആരാ..... ? അവളെന്നെ നോക്കി സംശയത്തോടെ ചോദിച്ചു.
"എന്റെ ഫ്രണ്ടാ.. മേമയൊന്നു പറഞ്ഞു കൊടുത്തേ.. "
ഞാൻ അവളുടെ നേരെ ഫോൺ നീട്ടി. ഫോണെടുത്തു ഹലോ പറഞ്ഞപ്പോഴാണ് ഇതെന്റെ നാടകം ആണെന്നവൾക്ക് മനസ്സിലായത്.അവൾ ഫോൺ ചെവിയിൽ വെച്ചു കൊണ്ട് തന്നെ എന്റെ കൂടെ ഹാളിലേക്ക് വന്നു. ആരും നോക്കുന്നില്ലെന്നുറപ്പ് വരുത്തി ഞാൻ അവളുടെ കെട്ടിപിടിച്ചു അവളുടെ കവിളിൽ ഉമ്മ വെച്ചു..
"ശ്വാസം മുട്ടീട്ടാ... ഇനി പൊയ്ക്കോ..”
ഞാനവളുടെ കാതിൽ പറഞ്ഞു കൊണ്ട് ഫോൺ വാങ്ങി ഉമ്മറത്തേക്ക് നടന്നു. അവൾ കുറച്ചു നേരം എന്നെത്തന്നെ നോക്കി നിന്ന് എന്തോ ഓർത്തു ചിരിച്ചുകൊണ്ട് അവൾ വീണ്ടും അടുക്കളയിലേക്ക് പോയി.
സദ്യ തയ്യാറാക്കികഴിഞ്ഞ് എല്ലാവരും ഒരുമിച്ച് കഴിക്കാനിരുന്നു. പിറന്നാളായത് കൊണ്ട് എന്റെ ഇലയിലാണ് ആദ്യം വിളമ്പിയത്.എല്ലാ വിഭവങ്ങളും അടങ്ങിയ നല്ല ഉഗ്രൻ സദ്യ.വടികൊടുത്ത് അടി വെടിക്കേണ്ടെന്ന് കരുതി ഞാൻ പക്ഷെ അഭിപ്രായമൊന്നും പറഞ്ഞില്ല. ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഹാളിൽ ഇരിക്കുമ്പോൾ ആതിര ഒരു റിസ്റ്റ് വാച്ച് കൊണ്ടുവന്ന് എന്റെ കയ്യിൽ കെട്ടി. അവളുടെ വക ഗിഫ്റ്റ് !
ഞാൻ നന്ദി സൂചകമായി ഒരു ഫ്ലയിങ് കിസ്സ് എല്ലാരും കാൺകെ കൊടുത്തു.അവളെന്റെ പെങ്ങളാണെന്ന് എനിക്കും അവൾക്കും അറിയാമല്ലോ പക്ഷെ
💬 Comments
View all comments