0%

Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]

Author : Kambikathakal Read All Parts 1780

ചിരിയോടെ അവളുടെ കൈപിടിച്ചു കൊണ്ട് അടുക്കളയിലേക്ക് ക്ഷണിച്ചു. അതിനു മറുപടിയായി അമ്മു ഒരു വോൾട്ടേജ് കുറഞ്ഞ ചിരി പാസാക്കി.

"മോള് ഇവിടിരിക്കൂ ട്ടോ ഞങ്ങൾക്ക് കുറച്ചു പണിയുണ്ട്.. "

അമ്മ അതിരയോടായി പറഞ്ഞു.

"ഞാനും വരാ അമ്മേ. കഷ്ണം നുറുക്കാനൊക്കെ കൂടാല്ലോ "

ആതിര ചിരിയോടെ മറുപടി നൽകി.

"ആഹ് ഞാനെങ്ങനെ വിളിക്കും എന്ന് കരുതി ഇരിക്കുവായിരുന്നു."

ലച്ചു അവളുടെ അവളെ നോക്കി ചിരിയോടെ പറഞ്ഞു. കക്ഷിക്ക് അവളെ നന്നായി ബോധിച്ച മട്ടുണ്ട്.അതിന്റെ ടെൻഷൻ അമ്മുവിന്റെ മുഖത്തും കാണാനുണ്ട്.ഇടക്ക് അവളെന്നെ പാളി നോക്കിയപ്പോൾ ഞാൻ പേടിക്കേണ്ടെന്ന് കണ്ണുകൊണ്ട് കാണിച്ച് അവളെ സമാധാനിപ്പിച്ചു.അവർ അടുക്കളയിൽ പോയതോടെ ഞാൻ കട്ട പോസ്റ്റായി.അച്ഛമ്മ കൂട്ടിനുണ്ടായിരുന്നു.അച്ഛമ്മ പഴംപുരാണങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങിയപ്പോഴേക്കും ലെച്ചു ഉമ്മറത്തേക്ക് വന്നു. രണ്ട് വാലുകളും കൂടെ ഉണ്ടായിരുന്നു.

"അമ്മേ ഒന്ന് വന്നേ ഈ കുട്ടിയ്ക്ക്കഷ്ണം നുറുക്കാനുള്ള അളവൊക്കെ ഒന്ന് പറഞ്ഞു കൊടുത്തെ .. "

ലച്ചു ഗൗരവത്തോടെ പറഞ്ഞു.

"എന്തോന്നാ ലച്ചൂ വയസായവരേം വെറുതെ വിടൂലെ അച്ഛമ്മ സ്വസ്ഥമായിട്ടൊന്നിരുന്നോട്ടെ..."

അച്ഛമ്മ എണീക്കാൻ തുടങ്ങുന്നതിനിടെ ഞാൻ പറഞ്ഞു.

"നീ പോടാ പണ്ടെന്നേ പുലർച്ചക്ക് എണീപ്പിച്ചു കൊറേ പണി എടുപ്പിച്ചിട്ടുണ്ട്. ഇതൊക്കെ പകരം വീട്ടാനുള്ള അവസരങ്ങളാ. "

ലച്ചു അച്ഛമ്മയെ നോക്കി ചിരിയോടെ പറഞ്ഞു.ഇടക്ക് കൊത്തികടിക്കുമെങ്കിലും അവർ തമ്മിൽ ഒടുക്കത്തെ സ്നേഹമാണ്.

"അമ്മയെ പേരാണോ വിളിക്കുന്നെ..?

എന്റെ ലച്ചു വിളി കേട്ട് ആതിര അത്ഭുതത്തോടെ ചോദിച്ചു.

"എന്ത് ചെയ്യാനാ മോളെ ഇതെനിക്കൊരു അബദ്ധം പറ്റിയതാ.. "

ലച്ചു എന്നെ ചൂണ്ടി പറഞ്ഞു കൊണ്ട് അവരേം വിളിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി.ഞാൻ ഒറ്റക്ക് ഉമ്മറത്തും. കുറെ നേരം ഫോണിൽ കളിച്ചു കളഞ്ഞു. അടുക്കളയിൽ നിന്ന് ചിരിയും കളിയും ഒക്കെ കേൾക്കുന്നുണ്ട്.അമ്മുവിനെ കാണാഞ്ഞിട്ടാണെകിൽ എനിക്ക് ഇരിക്കപ്പൊറുതി കിട്ടുന്നില്ല. ഞാൻ എണീറ്റ് അടുക്കളയിലേക്ക് നടന്നു. അടുക്കളയിലെത്തിയപ്പോൾ എല്ലാരും ജോലികളിൽ വ്യാപൃതരാണ്. അമ്മു പായസം ഇളക്കികൊണ്ടിരിക്കുന്നുണ്ട്. ലച്ചു പപ്പടം കാച്ചുന്നു. അച്ഛമ്മയും ആതിരയും വർത്താനം പറഞ്ഞു കൊണ്ട് കറിക്കഷ്ണങ്ങൾ നുറുക്കുന്നുണ്ട്. എന്റെ വരവ് മണത്തറിഞ്ഞ പോലെ അമ്മു ആരും കാണാതെ എന്നെ നോക്കി പാൽപ്പല്ലുകൾ കാട്ടി. എന്നെകണ്ട് ആതിരയും ചിരിച്ചു.

"പോ

💬 Comments

View all comments