Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]
നിനക്ക് പ്രശ്നം ഇല്ലല്ലോ.?
എനിക്കെന്ത് പ്രശ്നം അത്രക്ക് ചീപ്പല്ല ഞാൻ." അവൾ കുറുമ്പൊടെ പറഞ്ഞു എന്നെ നുള്ളി.
"ദാറ്റ്‌സ് മൈ ഗേൾ. .
ഞാനവളുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.
"വാട്സാപ്പിലും ഫേസ് ബുക്കിലും എല്ലാം കൊറേ ബർത്ഡേയ് വിഷ് വന്ന് കിടക്കുന്നുണ്ട്. എല്ലാർക്കും റിപ്ലൈ കൊടുത്തേക്ക്. "
അതും പറഞ്ഞു ഫോൺ അവളുടെ കയ്യിൽ കൊടുത്ത് ഞാൻ വീണ്ടും കമിഴ്ന്ന് കിടന്ന് ഉറക്കത്തിലേക്ക് വീണു.
പിന്നെ എണീറ്റപ്പോൾ എട്ടരയായി
"നീക്ക് കണ്ണാ നേരം കൊറേ ആയി "
അച്ഛമ്മയുടെ ശബ്ദമാണെന്നേ ഉണർത്തിയത്.പല്ലുതേച്ചു ചെന്നപ്പോഴേക്കും അമ്മു ഇലയട ഉണ്ടാക്കി വെച്ചിരുന്നു. അവളോടൊപ്പമിരുന്ന് ചായ കുടിക്കുന്നതിനിടെ ഞാൻ അച്ഛമ്മയെയും വീട്ടിലേക്ക് ക്ഷണിച്ചു.അച്ഛമ്മക്കത് വലിയ സന്തോഷമായി. വാതിലടച്ചു പൂട്ടി ഞങ്ങൾ മൂന്നു പേരും ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നു. ഏറ്റവും മുന്നിൽ അച്ഛമ്മയും പിന്നിൽ അമ്മുവും അവളുടെ പിറകിൽ ഞാനും.അച്ഛമ്മ കാണാതെ അവളുടെ മുടിയിൽ പിടിച്ചു വലിച്ചും നുള്ളിയും പിച്ചിയും ഇടക്ക് ഹോണടിച്ചും വീട്ടിലെത്തിയത് അറിഞ്ഞില്ല. ചെന്നപ്പോൾ ആതിരയുണ്ട് അമ്മയോട് വർത്തമാനവും പറഞ്ഞുകൊണ്ട് ഉമ്മറത്തിരിക്കുന്നു
നീല ജീൻസും ബ്ലാക്ക് ടോപ്പും ധരിച്ച അവൾ പതിവിൽ കൂടുതൽ സുന്ദരിയായിരുന്നു.അവരുടെ കളിയും ചിരിയും കണ്ട് ഞാൻ അന്തം വിട്ടു പോയി. ഇവര് ഇത്രപെട്ടന്ന് ജോയിന്റായോ?ആയിക്കാണും പെണ്ണല്ലേ ജാതി !.അച്ഛമ്മയെ കണ്ടതും ആതിര ചിരിയോടെ എണീറ്റ് നിന്ന് ബഹുമാനിച്ചുകൊണ്ട് എതിരേറ്റു. അമ്മു അവളെ കണ്ടതും വലിയ പരിജയം കാണിച്ചില്ല. അമ്മക്ക് സംശയം തോന്നരുതല്ലോ !
"നീ എപ്പോ വന്നു "
ഞാൻ അവളോട് ചോദിച്ചുകൊണ്ട് ഉമ്മറത്തേക്ക് കയറി.
"അവള് പിന്നെ നേരത്തെ എത്തണ്ടേ "
ലച്ചു അർത്ഥം വെച്ച്പറഞ്ഞത് കേട്ട് ഞാനും അവളും മുഖത്തോട് മുഖം നോക്കി.
"അച്ഛമ്മാ ഇത് ആതിര.. എന്റെ കൂടെ പഠിക്കുന്നതാ.. "
ഞാൻ നൈസായിട്ട് വിഷയം മാറ്റി.അച്ഛമ്മ മോണ കാട്ടി ചിരിച്ചു കൊണ്ട് ആതിരയെ തൊട്ടുഴിഞ്ഞുകൊണ്ട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി. അമ്മു അപ്പോഴേക്കും ഒരു മൂലയിലേക്ക് മാറി നിന്നിരുന്നു. ആൾക്കാരെ കണ്ടാൽ പിന്നെ അത് പണ്ടേ അങ്ങനെയാണ്.
"പാചകറാണി ഇങ്ങു വന്നേ അടുക്കളയിൽ പണിയുണ്ട്. നമ്മടെ ഫുഡൊന്നും സാറിനു പിടിക്കില്ലല്ലോ!
ലച്ചു
💬 Comments
View all comments