Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]
നൽകി. അത് അവളുടെ വായിൽ നിന്ന് തന്നെ കേട്ടപ്പോൾ എനിക്ക് പിന്നേം ദേഷ്യം കൂടുകയാണ് ചെയ്തത്.
"എന്നാ അങ്ങനെ ഇഷ്ടപ്പെടണ്ട.! എനിക്ക് നിന്നെ ഇഷ്ടമേ അല്ല. പണ്ടെങ്ങോ എന്തോ ഉണ്ടായെന്നും പറഞ്ഞു എന്റെ പിന്നാലെ നടന്ന് ശല്യം ചെയ്‌താൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം. നാണമില്ലല്ലോടി നിനക്ക്.. !അവളെന്റെ അമ്മയെ വിളിച്ച് ചാക്കിലാക്കാൻ നോക്കുന്നു. മേലാൽ എന്നോട് മിണ്ടി പോവരുത് ഊളെ.. !
ഞാൻ അവളുടെ നേരെ കൈ ചൂണ്ടി അലറി.എന്നിട്ടും അവൾ യാതൊരു ഭാവ വ്യത്യാസവും ഇല്ലതെ എന്നെ തന്നെ നോക്കി നിക്കുന്നത് എന്നെ ശരിക്കും അമ്പരപ്പിച്ചു.
"കഴിഞ്ഞോ?..
അവൾ ശാന്തമായി എന്റെ കണ്ണിലേക്കു നോക്കി.
"ഇല്ലാ കഴിഞ്ഞില്ല. എനിക്ക് ഒരു പെണ്ണിനെ ഇഷ്ടമാണ്. ഇഷ്ടം എന്ന് പറഞ്ഞാൽ അത്രേം ഇഷ്ടാണ്. അവൾക്കെന്നേം. അതോണ്ട് ദയവ് ചെയ്ത് എന്റെ പിറകെ നടക്കരുത്. ഒന്ന് പോയിത്ത പ്ലീസ്..
ഞാൻ ഒരു കരച്ചിലാണ് അവളിൾ നിന്ന് പ്രതീക്ഷിച്ചത്. അതിനു വേണ്ടി തന്നെയാണ് ഇത്ര കടുത്ത ഭാഷയിൽ പറഞ്ഞതും.പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾചിരിക്കാൻ തുടങ്ങി. എന്നെ നോക്കികൊണ്ട് അവൾ ആർത്തു ചിരിച്ചു. ഇതെന്ത് മൈര്?. ഇവൾക്ക് പ്രേമ നൈരാശ്യം മൂത്തു വട്ടായോ? ചിരിച്ചു ചിരിച്ചു അവൾ നിലത്തേക്കിരുന്നു. എനിക്കത് കണ്ട് പിന്നേം പ്രാന്ത് കേറി. അവൾടെ മറ്റേടത്തെ ഒരു ചിരി.
"എന്താടി ഇത്ര ഇളിക്കാൻ?
ഞാൻ പല്ലുകടിച്ചു കൊണ്ട് ചോദിച്ചപ്പോൾ അവൾ ചിരി നിർത്തി സീരിയസായി. പിന്നെ സംസാരിച്ചു തുടങ്ങി.
"ചിരിക്കാതെ പിന്നെ!നീയെന്താ പറഞ്ഞെ എനിക്ക് നിന്നോട് പ്രേമം ആണെന്നോ?. അയ്യ പ്രേമിക്കാൻ പറ്റിയ ഒരു മൊതല്. ഒണങ്ങിയ കാമദേവൻ
💬 Comments
View all comments