0%

Chapter Title : ❤️കണ്ണന്റെ അനുപമ 6❤️ [Kannan]

Author : Kambikathakal Read All Parts 3.9K

വന്നിരിക്കുന്നു....

അവൾ അതും പറഞ്ഞു വീണ്ടും എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി.

അവളുടെ വാക്കുകൾ എനിക്ക് സത്യത്തിൽ വലിയ ഒരടിയായിരുന്നു. ഇഷ്ടമല്ലെങ്കിലും എന്റെ പിന്നാലെ ഒരുത്തി നടക്കുന്നതിൽ എനിക്ക് സത്യം പറഞ്ഞാൽ ചെറിയ അഹങ്കാരം ഉണ്ടായിരുന്നു. അതാണ് ഒരു നിമിഷം കൊണ്ട് ഇല്ലാതായത്. ചെ നാണക്കേടായി. ഇവൾക്കെന്നോട് ഒന്നും ഇല്ലായിരുന്നോ അപ്പൊൾ?. അത് സമ്മതിക്കാൻ എന്റെ ദുരഭിമാനം എന്നെ അനുവദിച്ചില്ല.

"നീ വീണിടത്തു കെടന്ന് ഉരുളണ്ട മോളെ. നിനക്കെന്നെ ഇഷമൊക്കെ ആയിരുന്നു എന്ന് എനിക്കറിയാം..

ഞാൻ ചമ്മൽ മറച്ചു വെച്ചുകൊണ്ട് പറഞ്ഞു.

"ആ കോപ്പാണ്. എനിക്ക് പ്ലസ് ടുവിൽ ചെറിയൊരു ഇഷ്ടം ഉണ്ടായിരുന്നു. പക്ഷെ പിന്നെ എനിക്ക് തോന്നി നീ തീരെ പോരെന്ന്. അല്ലെങ്കിൽ തന്നെ എന്റെ കാമുകനാവാൻ നിനക്കെന്ത് യോഗ്യതയാ ഉള്ളത്?

അവൾ പരിഹാസത്തോടെ എന്നെ നോക്കി പറഞ്ഞു കൊണ്ട് വീണ്ടും ചിരിച്ചു.അത് കേട്ടതും എന്റെ മുഖം വാടി. ഇവൾക്കെന്നെ തീരെ വില ഇല്ലായിരുന്നോ?. ആ നിമിഷം ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.

"ഞാൻ തമാശ പറഞ്ഞതാ. ഇനി അയിന് മോന്ത വീർപ്പിക്കണ്ട.. "

വീണ്ടും അവളുടെ സ്വരം. എനിക്കെന്തോ അവളുടെ മുഖത്ത് നോക്കാൻ വല്യ പ്രയാസം തോന്നി ആ സമയത്ത്.

"ഡാ പൊട്ടാ ഇവിടെ ഇരി പറയട്ടെ.."

അവളെന്റെ കയ്യിൽ പിടിച്ചു വലിച്ചു താഴെക്കിരുത്തി.ഞാൻ അവളെ നോക്കാതെ ഇരിക്കുന്നത് കണ്ട് അവൾ തുടർന്നു.

"അനുപമ എന്നല്ലേ നിന്റെ കാമുകിയുടെ പേര് ?

അത് കേട്ടതും ഞാൻ അറിയാതെ തലയുയർത്തി അവളെ നോക്കി പോയി. ഇവളിതെങ്ങനെ അറിഞ്ഞു എന്നായിരുന്നു എന്റെ സംശയം.

💬 Comments

View all comments