Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]
❤️കണ്ണന്റെ അനുപമ 7❤️
Kannante Anupama Part 7 | Author : Kannan | Previous Part
ഓരോ ഭാഗവും കാത്തിരുന്നു വായിച്ച് അകമഴിഞ്ഞ പിന്തുണ നൽകുന്ന ഖൽബുകൾക്കായി കണ്ണന്റെയും അനുപമയുടെയും പ്രണയത്തിന്റെ അടുത്ത അദ്ധ്യായം സമർപ്പിക്കുന്നു.
തുടർന്ന് വായിക്കുക, അഭിപ്രായങ്ങൾ അറിയിക്കുക. ഇഷ്ടമായാൽ മാത്രം ഹൃദയം❤️ നൽകി സ്നേഹിക്കുക.
എന്റെ നെഞ്ചിൽ തലവെച്ചു കൊണ്ട് പെണ്ണ് കുറച്ചു നേരം കൂടെ അങ്ങെനെ കിടന്നു. പുറമെ ശാന്തത നടിച്ചെങ്കിലും എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. എന്തൊക്കെ പോല്ലാപ്പാണോ വരാൻ പോണത്?
അത്ര വലിയ പരാക്രമി ഒന്നും അല്ലെങ്കിലും എന്റെ കുറുമ്പിക്ക് വേണ്ടി ഏതറ്റം വരെയും പോവാനുള്ള ധൈര്യം എനിക്കുണ്ട്. പക്ഷെ അനുവിന്റെ ധൈര്യത്തിൽ എനിക്കത്ര വിശ്വാസം പോരാ.കാരണം സ്നേഹം അവളുടെ വലിയ ഒരു ബലഹീനതയാണെന്നത് ഞാൻ തന്നെ അനുഭവിച്ചറിഞ്ഞതാണ്. എല്ലാത്തിലും ഒരു വ്യക്തത വേണമെന്ന് എനിക്ക് തോന്നി.എല്ലാ ഭാരങ്ങളും എന്നിൽ ഇറക്കി വെച്ച് കിടക്കുന്ന അവളുടെ നീളൻ കാർകൂന്തലിൽ ഞാൻ കൈ കൊണ്ട് തലോടികൊണ്ടിരുന്നു.
"കുഞ്ഞൂ....
ഞാൻ പതിയെ വിളിച്ചു
"ഉം...
അവളൊന്ന് മൂളിക്കൊണ്ട് എന്നെ ഒന്ന് കൂടി ഇറുക്കി.
"എണീറ്റെ എനിക്ക് സംസാരിക്കാനുണ്ട്.. "
അവൾ എന്നെ ഒന്ന് തലയുയർത്തി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. കണ്ണു തുടച്ചുകൊണ്ട് അവൾ എണീറ്റ് കട്ടിലിൽ ചമ്രം പടിഞ്ഞിരുന്നു.ഞാനും എണീറ്റ് അവളുടെ തൊട്ടു മുന്നിൽ ചമ്രം പടിഞ്ഞിരുന്നു. ഞങ്ങളുടെ മടക്കി വെച്ച കാൽമുട്ടുകൾ പരസ്പരം ഉരുമ്മി ചേർന്നിരുന്നു. ഞാനവളുടെ മുഖം കൈ കൊണ്ട് പിടിച്ചുയർത്തി ആ ഉണ്ടക്കണ്ണിലേക്ക് ഒരു നിമിഷം നോക്കിയിരുന്നു.
"എന്തിനാ ടെൻഷൻ ആവണേ...
അതിനും മാത്രം ഒന്നും
💬 Comments
View all comments