0%

Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]

Author : kannan Read All Parts 2.9K

അവളെ നോക്കി പേടിപ്പിച്ചു. എന്നിട്ടും അവളുടെ മുഖത്ത് എന്തോ ഒരു കുറ്റബോധം നിഴലിച്ചിരുന്നു.ആ നോട്ടം കണ്ടപ്പോ എനിക്ക് പാവം തോന്നി.അവളുടെ കഴുത്തിലൂടെ കയ്യിട്ട് ഞാൻ അമർത്തിയണച്ചു.

"അങ്ങനെ ഒരു ചിന്തയും വേണ്ടാ. നിനക്ക് തോന്നുന്നതൊക്കെ പറയണം, ചെയ്യണം അതാണ് എനിക്ക് ഏറ്റോം ഇഷ്ടം.എന്റെ പെണ്ണ് സാധാ പെണ്ണുങ്ങളെപ്പോലെ ഒക്കെ ഉള്ളിലൊതുക്കി കഴിയണ്ട.പറഞ്ഞില്ലെങ്കിലാണ് ഏട്ടന് വിഷമാവാ... "

"ശരിക്കും.. "
അവൾ കണ്ണു നിറച്ചു കൊണ്ട് തലയുയർത്തി ചോദിച്ചു..

"ശരിക്കും !

ഞാൻ കവിളിൽ പിടിച്ച് കൊണ്ടത് പറഞ്ഞപ്പോൾ അവൾ കണ്ണുതുടച്ച് ചിരിച്ചു.

"ഏട്ടൻ പോട്ടെ.. വൈകുന്നേരം വരാം.. "

ഞാനവളുടെ താടിയിൽ പിടിച്ചു കൊഞ്ചിക്കൊണ്ട് പറഞ്ഞു.

"ഇത്തിരി നേരം കിടന്നിട്ട് പോവാം"

അവളെന്റെ ദേഹത്തെ വിയർപ്പുമണം ആസ്വദിച്ചു കൊണ്ട് ചിണുങ്ങി.

"അതെന്താടി സ്പ്രേയോ ഇത്ര ആസ്വദിക്കാൻ..
ഞാൻ ചിരിയോടെ അവളുടെ തലയിൽ തഴുകിക്കൊണ്ട് ചോദിച്ചപ്പോൾ പെണ്ണ് ഒറ്റക്കണ്ണടച്ചു ചിരിച്ചു.

"എനിക്ക് ഒത്തിരി ഇഷ്ടാ എന്റെ ചെക്കന്റെ വിയർപ്പ് മണം..."
അവൾ നാണത്തോടെ പറഞ്ഞു.

ഞാനവളെ പിടിച്ചെഴുന്നേറ്റ് കട്ടിലിൽ നിന്നെണീറ്റു ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു.

"അമ്മൂനൊരുമ്മ തന്നിട്ട് പോ കണ്ണേട്ടാ... "
അവൾ കട്ടിലിൽ ഇരുന്ന് കൊണ്ട് കൊഞ്ചി.

ഞാൻ ചിരിയോടെ ചെന്ന് അവളുടെ മുഖം പിടിച്ചു ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു.അവൾ കണ്ണടച്ച് അതേറ്റുവാങ്ങി.പിന്നെ എന്റെ കവിളിൽ അതിലേറെ സുന്ദരമായിട്ട് തിരിച്ചു തന്നു.

"വേഗം വരാട്ടോ...
അവളുടെ മുടിയിൽ തലോടിക്കൊണ്ട് ഞാൻ പുറത്തിറങ്ങി. ബൈക്ക് എടുക്കാതെ ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നു. വീട്ടിൽ എത്തിയപ്പോൾ ലച്ചു വന്നിട്ടില്ല.കട്ടിലിൽ മലർന്നു കിടക്കുമ്പോഴും എന്റെ മനസ്സ് മുഴുവൻ അവളായിരുന്നു. അവളുടെ കുറുമ്പും

💬 Comments

View all comments