Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]
കൊഞ്ചലും നിഷ്കളങ്കമായ സംസാരവും എല്ലാം ഓർത്തപ്പോൾ എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.അങ്ങനെ കിടന്ന് കുറച്ച് നേരം മയങ്ങിപ്പോയി.
വാതിലിൽ ശക്തിയിലുള്ള മുട്ട് കേട്ടാണ് ഞാൻ ഉണർന്നത്.
"എന്തോന്നാ ലച്ചു വാതിൽ ചവിട്ടി പൊളിക്കുന്നെ "
ഉറക്കം പോയതിന്റെ ദേഷ്യത്തിൽ അലറിക്കൊണ്ട് ഞാൻ പോയി വാതിൽ തുറന്നു. ഇടുപ്പിൽ കൈ കുത്തിക്കൊണ്ട് ലച്ചു എന്നെ തുറിച്ചു നോക്കി നിക്കുന്നു.ആകെ കലിപ്പിലാണെന്നു തോന്നുന്നു തടിച്ചി. ആ നോട്ടം കണ്ട് ഞാൻ വല്ലാണ്ട് പേടിച്ചു പോയി.പടച്ചോനെ വല്ലതും അറിഞ്ഞോ?. എന്നാ എന്നെ ഇന്ന് അടിച്ചു വാരി എടുക്കേണ്ടി വരും.
"എല്ലാരേം മണ്ടന്മാരാക്കി എന്നാണോ എന്റെ മോന്റെ വിചാരം ?
ലച്ചുവിന്റെ ശബ്ദം ഉയർന്നു.
"ഞാൻ എന്ത് ചെയ്തൂന്നാ..
ഞാൻ കള്ളത്തരം മറച്ചുവെച്ച് ധൈര്യം നടിച്ചു.
"നീ ഒന്നും ചെയ്തില്ല ലേ.ഒരു സൂചന പോലും തന്നില്ലല്ലോടാ നാറി നീ "
"എന്റെ കോളറിൽ പിടിച്ച് കൊണ്ട് ലച്ചു അലറി "
"അത് അമ്മേ ഞാൻ...
ഞാൻ കിടന്ന് വിക്കി.. എല്ലാം തീർന്നല്ലോ ദൈവമേ. ഞാൻ മനസ്സിൽ ഓർത്തു.
"നീ ഒരു തേങ്ങയും പറയണ്ട ലച്ചൂന്ന് വിളിച്ച് പിന്നാലെ നടക്കൂന്നല്ലാതെ നിനക്കെന്നോട് ഇത്തിരി സ്നേഹം പോലും ല്ലാ. അല്ലെങ്കി ഇതൊക്കെ മറ്റുള്ളോര് പറഞ്ഞാണോ ഞാൻ അറിയണ്ടേ.
ആകെ തളർന്നു പോയ ഞാൻ എന്തോ പറയാൻ തുടങ്ങുന്നതിന് മുന്നേ ലച്ചുവിന്റെ ചുണ്ടുകൾ എന്റെ കവിളിൽ അമർന്നു കഴിഞ്ഞിരുന്നു.
"അമ്മേടെ പൊന്നാണ്...
ഒന്നും മനസ്സിലാവാതെ അന്ധാളിച്ചു നിക്കുന്ന എന്റെ തലയിൽ തഴുകി ലച്ചു എന്നെ ചുറ്റി വരിഞ്ഞ് എന്നെ മാറിലേക്ക് ചേർത്തു.
"എന്നാലും റാങ്ക് കിട്ടിയ കാര്യം
💬 Comments
View all comments