0%

Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]

Author : kannan Read All Parts 3K

അച്ഛൻ കുറെ നേരം സംസാരിച്ചു. ഫോൺ വെച്ചപ്പോഴേക്കും എന്റെ കണ്ണും നിറഞ്ഞിരുന്നു.

"അമ്മേടെ കുഞ്ഞൂന് എന്താ വേണ്ടേ സമ്മാനായിട്ട്.. "
ലച്ചു കണ്ണ് നിറഞ്ഞു കൊണ്ട് എന്നെ നോക്കി.തടിച്ചിയെ ഇത്ര സെന്റി സീനിൽ ഞാൻ കണ്ടിട്ടില്ല. അല്ലെങ്കിൽ ഒന്ന് പറഞ്ഞു രണ്ടാമത്തത്തിന് എന്നെ തളർത്താറാണ് പതിവ്.

"ഇപ്പോ ഒന്നും വേണ്ടാ വേണ്ടത് ഞാൻ പറയുമ്പോ എതിർക്കാതിരുന്നാ മതി "

ഞാൻ ലച്ചുവിന്റെ കണ്ണ് തുടച്ചു കൊണ്ട് എണീറ്റു.അപ്പോഴാണ് എന്റെ സെന്ററിൽ നിന്ന് വൈശാഖേട്ടൻ വിളിക്കുന്നത്.

"ഡാ നീ അറിഞ്ഞില്ലേ..?

മറുതലക്കൽ ഫോണിലൂടെ വേറെ ശബ്ദങ്ങളും കേൾക്കുന്നുണ്ട്.

"ആ അമ്മ പറഞ്ഞു."

ഞാൻ ചിരിച്ചുകൊണ്ട് മറുപടി നൽകി..

"തകർത്തല്ലോ പന്നീ നീ. സെന്ററിലേക്കൊന്ന് വന്നേ..
ഇവിടെ എല്ലാരും ഉണ്ട്.. വേഗം വാ
"വൈശാഖേട്ടൻന്റെ സന്തോഷത്തോടെ പറഞ്ഞു.

"ആ ഞാൻ ഇറങ്ങുവാ... "
ഞാൻ ഫോൺ വെച്ചു. ലച്ചുവിനോട് യാത്ര പറഞ്ഞ് ഇറങ്ങി. അപ്പോഴാണ് ഓർത്തത് അമ്മുവിനെ വിളിച്ചില്ലല്ലോന്ന്..അല്ലങ്കിൽ വേണ്ടാ നേരിട്ട് പോയി പറയാം
ഞാൻ വേഗം സെന്ററിലേക്ക് വിട്ടു. അവിടെ എത്തിയപ്പോൾ എല്ലാവരും ഉണ്ട്. ഓരോരുത്തരായി വന്ന് കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് ഞാൻ ഓഫിസിലേക്ക് കയറി.
വൈശാഖേട്ടൻ കസേരയിൽ നിന്നെണീറ്റു വന്ന് എന്നെ ചേർത്ത് പിടിച്ചു..

"നീ റാങ്ക് ലിസ്റ്റിൽ വരുമെന്ന് ഉറപ്പായിരുന്നു.പക്ഷെ ഇത്രക്കങ്ങോട്ട് കേറുമെന്ന് കരുതീല.. പൊളിച്ചു മുത്തേ.. "

എന്റെ തോളിൽ തട്ടി അഭിനന്ദിച്ചുകൊണ്ട് മൂപ്പര് പറഞ്ഞു.

"ആവൂ .. "

.പുറത്ത് അത്യാവശ്യം ശക്തിയിലുള്ള അടി കൊണ്ട് ഞാൻ ഒന്ന് പുളഞ്ഞു പോയി..
തിരിഞ്ഞു നോക്കുമ്പോൾ ആതിര ഇടുപ്പിൽ കൈകൾ

💬 Comments

View all comments