Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]
കുത്തി എന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്നു.അവളുടെ പിന്നിൽ അവിടുത്തെ എല്ലാവരും എന്നെ നോക്കി നിൽക്കുന്നുണ്ട്.
"എന്താടാ പന്നീ ഞാൻ വിളിച്ചിട്ടെടുക്കാഞ്ഞേ.. "
"സോറി പെണ്ണെ ഞാൻ ഉറങ്ങിപ്പോയി.. "
ഞാൻ അവളെ ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചു.അവൾ ചിണുങ്ങിക്കൊണ്ട് എന്നെ പറ്റിച്ചേർന്നു നിന്നു.
അത് കണ്ട് പിറകിൽ നിന്നും അർത്ഥം വെച്ച ചിരിയും അടക്കം പറച്ചിലുകളും ഉയരാൻ തുടങ്ങി.
"ആരും തെറ്റിദ്ധരിക്കണ്ട ഇതെന്റെ പെങ്ങളാ... "
ഞാൻ ചിരിയോടെ പറഞ്ഞപ്പോൾ അവൾ ഗമയോടെ കൂട്ടുകാരികളെ നോക്കി ഖോഷ്ടി കാണിച്ചു.
"എന്നാ ആങ്ങളേം പെങ്ങളും വന്നേ ചെറിയ പണിയുണ്ട് "
വൈശാഖേട്ടൻ ചിരിയോടെ പറഞ്ഞു.മുന്നിൽ നടന്നു.ഞങ്ങൾ പിന്നാലെയും റീഡിങ് റൂമിൽ ഒരു കേക്ക് സെറ്റപ്പ് ആക്കിയിട്ടുണ്ട്. അതിൽ കൺഗ്രാജുലേഷൻസ് അഭി എഴുതിയിരിക്കുന്നു. കയ്യടികൾക്കും മൊബൈൽ ക്യാമറകൾക്കും നടുവിൽ നിന്ന് ഞാൻ കേക്ക് മുറിച്ച് ഒരു കഷ്ണം ആതിരയ്ക്കും പിന്നെ വൈശാഖേട്ടനും കൊടുത്തു. ആതിര ഒരു പീസെടുത്ത് എന്റെ വായിലും വെച്ച് തന്നു. ആഘോഷവും അഭിനന്ദനങ്ങളും അവസാനിച്ചപ്പോൾ ഞാനും വൈശാഖേട്ടനും ഒന്ന് രണ്ട് പേരും മാത്രമായി ഓഫീസിൽ.അതിനിടെ ആതിരയെ ഞാൻ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കിയിരുന്നു.
"അഭി നിന്റെ ഈ നേട്ടം നമുക്കൊരു ബോണസാണ്. ഇനി ഇങ്ങോട്ട് അഡ്മിഷൻ ഒഴുകും നോക്കിക്കോ.. "
എന്നെ നോക്കി മൂപ്പര് സന്തോഷത്തോടെ പറഞ്ഞു.
"ഇവിടെ വേറാരൊക്കെ ഉണ്ട് ലിസ്റ്റിൽ?
"ഇവിടെ മൂന്ന് നാലു പേരുണ്ട്. നൂറിനുള്ളിൽ നീ മാത്രേ ഒള്ളൂ.
നീ ഒന്നൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഒന്നാം റാങ്ക് തന്നെ കിട്ടിയേനെ. ആകെ ഒരു മാർക്കിന്റ വ്യത്യാസമേ ഒള്ളൂ."
വൈശാഖേട്ടൻ തനി മാഷുമ്മാരുടെ സ്വഭാവം കാണിച്ചു.
"ഏത്
💬 Comments
View all comments