0%

Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]

Author : kannan Read All Parts 3K

നാറിയ എന്റെ ഒന്നാം റാങ്ക്
തട്ടിയെടുത്തെ.. "

ഞാൻ ചിരിയോടെ ചോദിച്ചു.

" ഒരു പെണ്ണാ.. ദാ ലിസ്റ്റ് "

വൈശാഖേട്ടൻ ആ പ്രിന്റ് എന്റെ നേരെ നീട്ടി.

"അനുപമ kv. "
"ഹും എന്റെ അമ്മൂന്റെ പേരായത് കൊണ്ട് നിന്നെ ഞാൻ വെറുതെ വിട്ടിരിക്കുന്നു !".
ഞാൻ മനസ്സിൽ മന്ത്രിച്ചു.

"നമ്മുടെ ശത്രു സെന്ററിലെ ബുജികൾ ആരെങ്കിലും ആണോന്നറിയാൻ ഞാനൊന്ന് അന്വേഷിച്ചു. ഭാഗ്യത്തിന് അവിടുത്തെ ആരും അല്ല.
ചെമ്പ്രശ്ശേരി ഉള്ള കുട്ടിയാ.. നീ അറിയാൻ സാധ്യത ഉണ്ട് നിന്റെ ആ ഭാഗത്തേക്കെവിടേക്കോ ആണ് കല്യാണം കഴിച്ചിരിക്കുന്നെ. അതല്ല അത്ഭുതം ഈ പെണ്ണ് കോച്ചിങിനൊന്നും പോണില്ല !

എന്റെ മനസ്സിൽ വെള്ളിടി വെട്ടി. ആകെ ഒരു മരവിപ്പ്. അമ്മു !
എന്റെ അനുവാദമില്ലാതെ മനസ്സ് ആ നാമം ഉരുവിട്ടു.എന്റെ പെണ്ണിനാണോ ഒന്നാം റാങ്ക്.യാന്ത്രികമായി ഞാൻ കസേരയിൽ നിന്നും എണീറ്റ് തിരിഞ്ഞു നടക്കുമ്പോഴും വൈശാഖേട്ടൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.സ്വപ്നമോ സത്യമോ എന്നറിയാത്ത അവസ്ഥയിൽ. ഞാൻ ബൈക്കെടുത്തതും പോന്നതും ഒന്നും എനിക്ക് ഓർമയെ ഇല്ലാ.മിന്നാരം സിനിമയുടെ ക്ലൈമാക്സിലെ മോഹൻ ലാലിനെപ്പോലെയാണ് ഞാൻ ബൈക്ക് ഓടിച്ചത്.
സിനിമകളിൽ മാത്രം കണ്ട് ശീലിച്ച ഒരു അപ്രതീക്ഷിത ട്വിസ്റ്റ്‌ ജീവിതത്തിൽ വന്നതിന്റെ ഷോക്കിൽ നിന്നും ഞാൻ മോചിതനായിരുന്നില്ല.അവൾ പി എസ് സി എഴുതുന്നത് പോലും എനിക്കറിവില്ലായിരുന്നു.ഒരു ബുക്കെടുത്ത്‌ മറിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല.ഷോർട് ലിസ്റ്റിൽ ഉള്ളതും വെരിഫിക്കേഷന് പോയതും ഒന്നും ആരും പറഞ്ഞു കേട്ടിട്ടേ ഇല്ലാ.!ഒരായിരം ചിന്തകൾ എന്റെ മനസ്സിലൂടെ ഹോണടിച്ചു കടന്നു പോയി. ഇരുട്ട് വീണു തുടങ്ങിയിരുന്നു .എത്ര പെട്ടന്നാണ് തറവാട്ടിലേക്കുള്ള മൺപാതയിലേക്ക് ഞാൻ

💬 Comments

View all comments