0%

Chapter Title : ❤️കണ്ണന്റെ അനുപമ 7❤️ [Kannan]

Author : kannan Read All Parts 3K

ഞാനൊക്കെ പി എസ് സിക്ക് പഠിക്കാണ് എന്ന് നാട് മുഴുവൻ പാടി നടന്ന് സകല ഗൈഡും വാങ്ങി രാവും പകലും പഠിച്ചു. ആൾക്കാരുടെ മുന്നിൽ പട്ടി ഷോ കാണിച്ച് നേടിയെടുത്ത നേട്ടത്തെക്കാളുപരി നേടിയിരിക്കുന്നു ഈ അടുക്കളയിൽ കടുത്ത മാനസിക സംഘർഷം അനുഭവിച്ച് ഒതുങ്ങികൂടിയ എന്റെ കുഞ്ഞു.ഞാൻ അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്നു പോയി.

"ഇങ്ങനെ നോക്കല്ലേ പോന്നൂസേ
എനിക്ക് എന്തോ പോലെ..

അവൾ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് പറഞ്ഞു.ഞാൻ കണ്ണ് നിറഞ്ഞുകൊണ്ട് അവളുടെ മുഖം പിടിച്ച് അവളുടെ മൂർധാവിൽ അമർത്തി ചുംബിച്ചു.അവൾ അനങ്ങാതെ എന്നെ വട്ടം പിടിച്ചു അതേറ്റു വാങ്ങി..

"ഇന്നെന്തോ കാര്യായിട്ട് പറ്റീട്ട്ണ്ടല്ലോ എന്റെ ചെക്കന്..
കണ്ണൊക്കെ നിറഞ്ഞല്ലോ !
എന്താ കണ്ണേട്ടാ എന്തേലും വെഷമണ്ടോ.. എന്താണേലും അമ്മൂനോട് പറ നമുക്ക് പരിഹാരം ണ്ടാക്കാന്നെയ്"

അവൾ എന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.

"നീ എന്നെ തോൽപ്പിക്കുവാണല്ലോ അമ്മൂട്ടി.സ്നേഹം കൊണ്ടും കുറുമ്പ് കൊണ്ടും ഇപ്പൊ ദേ കഴിവ് കൊണ്ടും !

"എന്താപ്പോ ഇങ്ങനെ ഒക്കെ പറയാൻ മാത്രം ണ്ടായേ."പേടിപ്പിക്കാതെ കാര്യം പറ കണ്ണേട്ടാ.. "

അവൾ പരിഭ്രമത്തോടെ പറഞ്ഞു..

"എടി പോത്തേ നിനക്കാണ് എൽ ഡി സിക്ക് ഒന്നാം റാങ്ക് !

ഞാനവളുടെ കവിളിൽ കടിച്ചു കൊണ്ട് പറഞ്ഞു.

"ഓ ഇന്നിപ്പോ ഇതാണോ എന്നെ പറ്റിക്കാന്ള്ള വിഷയം.. വേണ്ടാട്ടോ..

"അവൾ ചിണുങ്ങിക്കൊണ്ട് കൈ ചുരുട്ടി എന്റെ നെഞ്ചിൽ അടിച്ചു."

"നോക്കടീ കാളി.. !

ഞാൻ ഫോണിൽ ലിസ്റ്റെടുത്ത്‌ അവളെ കാണിച്ചു.

"മുത്തപ്പാ... !"
അവൾ വായും പൊളിച്ചു എന്നെ നോക്കി.പിന്നെ ഏങ്ങലടിച്ചു കൊണ്ട് എന്റെ നെഞ്ചിലേക്ക്

💬 Comments

View all comments